Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമുലയൂട്ടല്‍ വാരാചരണം

മുലയൂട്ടല്‍ വാരാചരണം

text_fields
bookmark_border
അങ്കമാലി: ബ്ലോക്ക് പഞ്ചായത്തി​െൻറ നേതൃത്വത്തില്‍ ലോക മുലയൂട്ടല്‍ വാരാചരണം കരയാംപറമ്പ് അംഗൻവാടിയില്‍ പഞ്ചായത്ത് പ്രസിഡൻറ് പി.ടി. പോള്‍ നിര്‍വഹിച്ചു. കറുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷാജു വി. തെക്കേക്കര അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ.പി. അയ്യപ്പന്‍, സ്‌കില്‍സ് എക്‌സലന്‍സ് സ​െൻറര്‍ കണ്‍വീനര്‍ ടി.എം. വര്‍ഗീസ്, കറുകുറ്റി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കുഞ്ഞമ്മ ജേക്കബ്, അംഗൻവാടി സൂപ്പര്‍വൈസര്‍മാരായ ഡിന്ന ഡേവിസ്, ടി.എ. മനീഷ, എം. നിഷ, കെ.ഒ. ജസി, എ.സി. സാറാക്കുട്ടി എന്നിവര്‍ സംസാരിച്ചു. ആറിന് രാവിലെ 10ന് സി.എസ്.എ ഓഡിറ്റോറിയത്തില്‍ സെമിനാര്‍ നഗരസഭ ചെയര്‍പേഴ്‌സൻ എം.എ. ഗ്രേസി ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.ടി. പോള്‍ അധ്യക്ഷത വഹിക്കും. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. നസീമ നജീബ് ക്ലാസെടുക്കും. എട്ടിന് രാവിലെ 10ന് സി.എസ്.എ ഓഡിറ്റോറിയത്തില്‍ സമാപന സമ്മേളനം വനിത കമീഷന്‍ ചെയര്‍പേഴ്‌സൻ എം.സി. ജോസഫൈന്‍ ഉദ്ഘാടനം ചെയ്യും. ക്വിസ്, അവബോധ ക്ലാസുകള്‍, രണ്ടുവര്‍ഷം വരെ മുലയൂട്ടിയ അമ്മമാരെ ആദരിക്കല്‍ തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് പ്രോഗ്രാം കണ്‍വീനര്‍ ടി.എം. വര്‍ഗീസ് അറിയിച്ചു. ep anka U37A4907 copy അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ലോക മുലയൂട്ടല്‍ വാരാചരണ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.ടി. പോള്‍ നിര്‍വഹിക്കുന്നു. ഷാജു വി. തെക്കേകര, കെ.പി. അയ്യപ്പന്‍, ടി.എം. വര്‍ഗീസ്, കുഞ്ഞമ്മ ജേക്കബ്, ഡിന്ന ഡേവിസ്, ടി.എ. മനീഷ, എം. നിഷ, കെ.ഒ. ജസി, എ.സി. സാറാക്കുട്ടി എന്നിവര്‍ സമീപം
Show Full Article
TAGS:LOCAL NEWS 
Next Story