Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഗസൽ ചക്രവർത്തിയുടെ...

ഗസൽ ചക്രവർത്തിയുടെ വേർപാട് ഉൾക്കൊള്ളാനാവാതെ മട്ടാഞ്ചേരി

text_fields
bookmark_border
മട്ടാഞ്ചേരി: മട്ടാഞ്ചേരിയുടെ സംഗീത സപര്യയുടെ പ്രതീകമായിരുന്ന മലയാള ഗസൽ ചക്രവർത്തി ഉമ്പായിയുടെ വേർപാട് സംഗീതത്തെ ഹൃദയം പോലെ സ്നേഹിക്കുന്ന ഇവിടത്തുകാർക്ക് കനത്ത ആഘാതമാണ് സമ്മാനിച്ചത്. കൊച്ചിയുടെ ജനകീയ ഗായകൻ എച്ച്. മഹ്ബൂബിനു ശേഷം സംഗീതപ്രേമികളുടെ മനം കവർന്ന വ്യക്തിത്വത്തിനുടമയായിരുന്നു ഉമ്പായി. മരണവാർത്തയറിഞ്ഞ ഉടൻ തന്നെ തങ്ങളുടെ പ്രിയഗായക​െൻറ ചേതനയറ്റ മുഖം ഒരു നോക്കു കാണാൻ നിരവധി പേരാണ് കൂവപ്പാടം ശാന്തിനഗറിലേക്ക് എത്തിയത്. ത​െൻറ സ്വന്തം സൃഷ്ടിയിലൂടെയും പഴയ ചലച്ചിത്ര ഗാനങ്ങളുടെ ഗസല്‍ ആവിഷ്കാരങ്ങളിലൂടെയും വലിയ ആസ്വാദക വൃന്ദത്തെ സൃഷ്ടിച്ച ഉമ്പായി ജീവിതത്തിലെ ദുരിതങ്ങളോട് പോരാടിയാണ് ത​െൻറ ജീവിതം കെട്ടി പടുത്തത്. നെല്ല് കടവെന്ന കൊച്ച് ദേശത്ത് ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച ഉമ്പായിക്ക് ചെറുപ്പം മുതലേ കലയോട് ഭ്രമമായിരുന്നു ഗായകൻ എച്ച്. മഹ്ബൂബി​െൻറ ഉറ്റ ചങ്ങാതിയായിരുന്ന ഖാലിദ് ഉമ്പായിയുടെ അമ്മാവനായിരുന്നു. ഭായി മിക്കവാറും ദിവസങ്ങളില്‍ ഖാലിദി​െൻറ വീട്ടിലെത്തിയിരുന്നു. ഇതുവഴിയാണ് ചെറുപ്പത്തിലെ ഭായിയെ കാണുന്നതും ഭായിയുടെ പാട്ടുകള്‍ കേള്‍ക്കുന്നതും. അന്ന് ഉമ്പായിക്ക് പന്ത്രണ്ട് വയസ്സായിരുന്നു പ്രായം. ഇതാണ് സംഗീത രംഗത്ത് വഴിത്തിരിവായി മാറിയത്. പിതാവിന് ഉമ്പായി സംഗീതകാരനാകുന്നതില്‍ താല്‍പര്യമില്ലായിരുന്നു. അക്കാലത്ത് കൊച്ചിയിലെ കലാകാരന്‍മാരില്‍ പലരും മദ്യത്തിനടിമയായിരുന്നുവെന്നതായിരുന്നു ഇതിന് കാരണം. മട്ടാഞ്ചേരി ടൗണ്‍ ഹാളില്‍ ഉസ്താദ് അല്ലാ രഖയുടെയും പണ്ഡിറ്റ് രവി ശങ്കറി​െൻറയും ജുഗല്‍ബന്ധി കേള്‍ക്കാന്‍ പോയതിന് പിതാവ് ഉമ്പായിയെ കെട്ടിയിട്ടടിച്ച സംഭവമുണ്ടായിട്ടുണ്ട്. ഉമ്പായിയുടെ ഗസല്‍ സ്നേഹത്തി​െൻറയും വിരഹത്തിേൻറതുമായിരുന്നു. ഗസലിന് മലയാള മാനം നല്‍കിയ അനുഗൃഹീത ഗായകന്‍ വിട പറയുമ്പോള്‍ നാല്‍പത് വര്‍ഷത്തെ സംഗീത ജീവിതത്തിനുമാണ് തിരശ്ശീല വീണത്.
Show Full Article
TAGS:LOCAL NEWS 
Next Story