Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചെല്ലാനം തീരത്ത്...

ചെല്ലാനം തീരത്ത് കടൽഭിത്തി ബലപ്പെടുത്തൽ ആരംഭിച്ചു

text_fields
bookmark_border
പള്ളുരുത്തി: കടൽക്ഷോഭം രൂക്ഷമായ ചെല്ലാനം കടൽത്തീരത്ത് വെയിൽ തെളിഞ്ഞതോടെ, തകർന്നുവീണ കടൽഭിത്തികൾ കല്ലുകൾ അടുക്കിവെച്ച് ബലപ്പെടുത്തുന്ന ജോലി ആരംഭിച്ചു. തുടർച്ചയായ കടൽക്ഷോഭത്തിൽ നിരവധി മേഖലകളിലാണ് ഭിത്തി ഇടിഞ്ഞത്. ഇതിലൂടെയാണ് തിരമാലകൾ സമീപത്തെ വീടുകളിലേക്കും റോഡിലേക്കും പ്രവേശിച്ചത്. ചിലയിടത്ത് തിരിയടിയേറ്റ് ഭിത്തി ഇടിഞ്ഞതോടെ ഉയരക്കുറവ് ഉണ്ടായിട്ടുണ്ട്. ഇവിടെ കരിങ്കല്ലുകൾ ചിതറിക്കിടക്കുകയാണ്. ഇവിടം കേന്ദ്രീകരിച്ചാണ് ബുധനാഴ്ച മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കല്ലുകൾ പെറുക്കിയെടുത്ത് ബലപ്പെടുത്തൽ നടത്തിയത്. കടൽഭിത്തി നിർമാണത്തിന് നിശ്ചിത അളവിലെ കല്ലുകളാണ് പാകേണ്ടതെങ്കിലും കരാറുകാർ ചെറിയ കല്ലുകൾ ഇടയിൽ കയറ്റിയാണ് പലയിടങ്ങളിലും കടൽഭിത്തി നിർമിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയുള്ള ഇത്തരം ഭിത്തി നിർമാണമാണ് തകർച്ചക്ക് കാരണമായതെന്നാണ് നാട്ടുകാരുടെ ആരോപണം. സുരക്ഷനടപടികളുടെ ഭാഗമായി സ്ഥാപിച്ച ജിയോ ബാഗുകളും തകർന്നിരിക്കുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story