Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമൗണ്ടൻ സൈക്ലിങ്...

മൗണ്ടൻ സൈക്ലിങ് ചാമ്പ്യൻഷിപ്

text_fields
bookmark_border
കളമശ്ശേരി: കോന്നി, പത്തനംതിട്ട ജില്ലയിൽ നടത്തുന്ന സ്റ്റേറ്റ് മൗണ്ടൺ സൈക്കിളിങ് ചാമ്പ്യൻഷിപ്പിലേക്ക് ജില്ല സെലക്ഷൻ ട്രയൽ ഞായറാഴ്ച നടക്കും. രാവിലെ എട്ടിന് ഫാക്ട് പബ്ലിക് സ്കൂൾ പരിസരത്ത് നടക്കുന്ന സെലക്ഷൻ ട്രയലിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ94957357 26,9037383947 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. 18, 19 തീയതികളിലാണ് ചാമ്പ്യൻഷിപ്. സിവില്‍ ലൈൻ റോഡ് തകര്‍ന്നു; പൊതുമരാമത്ത് ഓഫിസിലേക്ക് പ്രകടനം കാക്കനാട്: സിവില്‍ ലൈൻ റോഡ് അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ പൊതുമരാമത്ത് ഓഫിസിലേക്ക് പ്രകടനവും റീത്ത് സമര്‍പ്പണവും നടത്തി പ്രതിഷേധിച്ചു. പാലാരിവട്ടം കുമാരപുരം സിവില്‍ ലൈന്‍ റോഡ് മഴക്കാലത്ത് പൊട്ടിപ്പൊളിഞ്ഞ് അപകടങ്ങള്‍ നിത്യസംഭവമായതിനെ തുടര്‍ന്നാണ് യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി ബൈക്ക് യാത്രക്കാരാണ് അപകടത്തില്‍ പെട്ടതെന്നും കാല്‍നടയാത്രക്കാര്‍ക്ക് റോഡ് അരികിലൂടെ നടക്കാന്‍ സാധ്യമല്ലാത്ത വിധം കുണ്ടും കുഴികളും ചെളിയുമാണെന്ന് സമരക്കാര്‍ ആരോപിച്ചു. കാക്കനാട് പൊതുമരാമത്ത് റോഡ് വിഭാഗം ഓഫിസില്‍ നിലവിലുണ്ടായിരുന്ന എ.ഇ കഴിഞ്ഞ 25ന് സ്ഥലം മാറിപ്പോയെന്നും പകരം വന്ന ഉദ്യോഗസ്ഥന്‍ ലീവിലാണെന്നും സമരക്കാര്‍ പറഞ്ഞു. പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയാണ് റോഡ് അറ്റകുറ്റപ്പണി വൈകുന്നതെന്നും സമരക്കാര്‍ ആരോപിച്ചു. തൃക്കാക്കര നഗരസഭാ മുന്‍ ചെയര്‍മാന്‍ ഷാജിവാഴക്കാല പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറ് റാഷിദ് ഉള്ളം പിള്ളി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് എ.ആര്‍. പത്മദാസ്, ഉണ്ണി കാക്കനാട് ,സി.സി വിജു, കൗണ്‍സിലര്‍ മാരായ റഫീക്ക് പൂതേലി, ടി.ടി. ബാബു, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻറുമാരായ കെ.ബി. ഷെരീഫ്, പി.എസ്. സുജിത്ത്, തൗഫീക്ക് ഇടപ്പിള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story