Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഒമ്പത്​ ഗായകർ...

ഒമ്പത്​ ഗായകർ അണിനിരന്ന്​ ആർട്സ്​ ആൻഡ് മെഡിസിൻ

text_fields
bookmark_border
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ ബുധനാഴ്ച തോറും സംഗീതത്തിലൂടെ സാന്ത്വനം പകരുന്ന ആർട്സ് ആൻഡ് മെഡിസിൻ പരിപാടിയുടെ 230ാം ലക്കത്തിൽ പാടാനെത്തിയത് വ്യത്യസ്ത തുറയിലെ ഒമ്പത് ഗായകർ. തമിഴിലും മലയാളത്തിലുമായി 14 ഗാനം ഇവർ അവതരിപ്പിച്ചു. ഒറ്റക്കും ഒമ്പതുപേരും കൂട്ടായും അവർ അരങ്ങുതകർത്തപ്പോൾ സദസ്സിന് അതൊരു നവ്യാനുഭവമായി. ഗായിക ജ്യോതി മേനോനോടൊപ്പം സംഗീത സംവിധായകരായ ഷിബു അനിരുദ്ധ്, രവീന്ദ്രൻ, മനോജ് കുമാർ, പത്രപ്രവർത്തകൻ റഫീഖ് പി.എം, രശ്മി ജീവനൻ, മോളി ഷിബു, ശൈവിനി പ്രഭ, ബിനിത സുനിൽ എന്നിവരാണ് പാടാനെത്തിയത്. കൊച്ചി ബിനാലെ ഫൗണ്ടേഷൻ, മഹ്ബൂബ് മെമ്മോറിയൽ ഓർക്കസ്ട്ര എന്നിവ സംയുക്തമായി അവതരിപ്പിക്കുന്നതാണ് ആർട്സ് ആൻഡ് മെഡിസിൻ പരിപാടി. സൈബർ സുരക്ഷ അവബോധ പരിപാടി കൊച്ചി: യു.എസ്.ടി ഗ്ലോബൽ കൊച്ചി ഇൻഫോപാർക്കിൽ സൈബർ സുരക്ഷ അവബോധ പരിപാടി സംഘടിപ്പിച്ചു. ഐ.പി.എസ് ഉദ്യോഗസ്ഥൻ സഞ്ജയ് കുമാർ ഗുരുദിൻ മുഖ്യപ്രഭാഷണം നടത്തി. കുട്ടികളെ സുരക്ഷിതമായി ഇൻറർനെറ്റ് ഉപയോഗിക്കാൻ പരിശീലിപ്പിക്കുന്നതിന് വിദഗ്ധരാകേണ്ട ആവശ്യമില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സൈബർ യുഗത്തിൽ നമ്മുടെ കുട്ടികളെ സൈബർ കുറ്റകൃത്യങ്ങൾ പെട്ടെന്ന് സ്വാധീനിക്കുന്ന സാഹചര്യമാണെന്നും കുട്ടികൾക്കും രക്ഷിതാക്കൾക്കും കൃത്യമായ നിർദേശങ്ങൾ നൽകി അവരെ സൈബർ ലോകത്തി​െൻറ ചതിക്കുഴികളിൽനിന്ന് സംരക്ഷിക്കുന്നതി​െൻറ ആദ്യ ചുവടുെവപ്പാണ് ഇത്തരത്തിെല കാമ്പയിനെന്നും യു.എസ്.ടി അക്കൗണ്ട് മാനേജർ മനോജ് ആലപ്പാട്ട് വിശദീകരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story