Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവൈദ്യുതി പോസ്​റ്റ്​...

വൈദ്യുതി പോസ്​റ്റ്​ ഒടിഞ്ഞുവീണു; ഓട്ടോ​ൈഡ്രവര്‍ രക്ഷപ്പെട്ടു

text_fields
bookmark_border
കാക്കനാട്: പെട്ടി ഓട്ടോറിക്ഷക്ക് മുന്നില്‍ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണ് ഡ്രൈവര്‍ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു. നിലംപതിഞ്ഞിമുകള്‍ രാജഗിരി റോഡിലാണ് ദുരന്തം വഴിമാറിയത്. ഓട്ടോറിക്ഷ ഡ്രൈവര്‍ നിലംപതിഞ്ഞിമുകള്‍ സ്വദേശി അബൂബക്കറാണ് രക്ഷപ്പെട്ടത്. രാവിലെ ഓട്ടോയുമായി ജോലിക്ക് പുറപ്പെടുമ്പോഴായിരുന്നു അപകടം. ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തൊട്ടുമുന്നില്‍ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീഴുകയായിരുന്നു. പെട്ടെന്ന് ഓട്ടോ നിര്‍ത്തി ഡ്രൈവര്‍ പുറത്തിറങ്ങുമ്പോള്‍ ലൈനില്‍ വൈദ്യുതി പ്രവാഹവും ഉണ്ടായിരുന്നു. ലൈനില്‍ തൊടാതെ മാറിയതിനാല്‍ ഡ്രൈവര്‍ക്ക് ഷോക്കേറ്റില്ല. വൈദ്യുതി ബോര്‍ഡ് ജീവനക്കാരെത്തിയാണ് ലൈന്‍ ഓഫാക്കിയത്. വൈദ്യുതി പോസ്റ്റിലേക്ക് തലങ്ങുംവിലങ്ങും വലിച്ചിരുന്ന സ്വകാര്യ സ്ഥാപനങ്ങളുടെ കേബിളുകള്‍ വലിഞ്ഞതാണ് അപകടത്തിനിടയാക്കിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. പോസ്റ്റുമായി ബന്ധിപ്പ് വലിച്ചിരുന്ന കേബിളുകളും ഓട്ടോറിക്ഷക്ക് മുകളിലേക്ക് വീണു. പോസ്റ്റില്‍ നിറയെ വള്ളച്ചെടികളുമുണ്ടായിരുന്നു. ഇന്‍ഫൊപാര്‍ക്ക്, രാജഗിരി ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള വാഹനങ്ങളും യാത്രക്കാരും സഞ്ചരിക്കുന്ന റോഡിലാണ് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണത്. രാവിലെ ഏഴോടെയായിരുന്നു അപകടം. വാഹനങ്ങള്‍ കുറവായതിനാല്‍ ദുരന്തം ഒഴിവാെയന്ന് നാട്ടുകാര്‍ പറഞ്ഞു. അപകടത്തെ തുടര്‍ന്ന് കുട്ടികളുമായി രാജഗിരിയിലേക്ക്് വരികയായിരുന്ന ബസ് സര്‍വിസ് തടസ്സപ്പെട്ടു. റോഡിലെ കുഴിയില്‍ വീണ് കിടന്ന ബസില്‍നിന്ന് കുട്ടികളെ ചെറിയ വാഹനങ്ങളില്‍ കയറ്റിയാണ് കോളജിലേക്കും സ്‌കൂളിലേക്കും എത്തിച്ചത്. റെസിഡൻറ്സ് അസോസിയേഷന്‍ പ്രവര്‍ത്തകരായ ബിജു, സില്‍വി സുനില്‍കുമാര്‍, ബെന്നി, മേരി, എന്നിവരുടെ നേതൃത്വത്തിലാണ് റോഡിലെ തടസ്സങ്ങള്‍ നീക്കിയത്. ഇന്നത്തെ പരിപാടി എറണാകുളം ഹോട്ടൽ ഇൻറർനാഷനൽ: റോട്ടറി കൊച്ചിൻ സൺറൈസ‌് സംഘടിപ്പിക്കുന്ന ചർച്ച -വൈകു. 5.00 പാലാരിവട്ടം പി.ഒ.സി: വാങ്മയത്തി​െൻറ രണ്ടാം ഒത്തുചേരൽ. സേതു -വൈകു. 5.30 എച്ച‌് ആൻഡ‌് സി സ‌്റ്റോഴ‌്സ‌് ഹാൾ: പ്രഭാഷണം 'എ​െൻറ വായന എ​െൻറ ജീവിതം'. പ്രഫ. എം. ലീലാവതി -വൈകു. 6.15 ലോട്ടസ‌് ക്ലബ് ഹാൾ: ഓണം-ബക്രീദ‌് ഖാദി ഉത്സവമേള. ഫൈൻ ആർട‌്സ‌് ഹാൾ- മഴവിൽധ്വനിയുടെ തിയറ്റർ നാടകം 'പറയാൻ മറന്ന കഥകൾ' -വൈകു. 5.00 ചങ്ങമ്പുഴ പാർക്ക‌്- ത്രിവേണി നൃത്തവിദ്യാലയത്തിലെ കുട്ടികളുടെ നൃത്തം -വൈകു 6.00 മട്ടാഞ്ചേരി ഗാലറി 27 - നാലു ചിത്രകാരന്മാരുടെ ചിത്രപ്രദർശനം -രാവിലെ 11.00 എറണാകുളം ശിവക്ഷേത്രമൈതാനം: ഓണം, കൈത്തറി, കരകൗശല, ചെറുകിട വ്യാപാരമേള. ഉദ‌്ഘാടനം -വൈകു. 3.00
Show Full Article
TAGS:LOCAL NEWS 
Next Story