Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightടാർ ചെയ്തിട്ട് 11...

ടാർ ചെയ്തിട്ട് 11 വർഷം; വെസ്​റ്റ് മുളവൂർ^ആട്ടായം -കനാൽ ബണ്ട് റോഡിന് ശാപമോക്ഷമില്ല

text_fields
bookmark_border
ടാർ ചെയ്തിട്ട് 11 വർഷം; വെസ്റ്റ് മുളവൂർ-ആട്ടായം -കനാൽ ബണ്ട് റോഡിന് ശാപമോക്ഷമില്ല മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്തിലെ പ്രധാന റോഡുകളിലൊന്നായ വെസ്റ്റ് മുളവൂർ-ആട്ടായം -കനാൽ ബണ്ട് റോഡിന് ശാപമോക്ഷമില്ല. നാല്, 10,11 വാർഡുകളിലൂടെ കടന്നുപോകുന്ന റോഡ് തകർന്നിട്ട് വർഷങ്ങളായി. പതിനൊന്നു വർഷം മുമ്പ് ടാർ ചെയ്ത റോഡ് അറ്റകുറ്റപ്പണി നടത്താൻ നാട്ടുകാർ ഏറെക്കാലം മുറവിളി നടത്തിയിരുന്നു. ഒടുവിൽ മൂന്നു വർഷം മുമ്പ് ബ്ലോക്ക് പഞ്ചായത്തി​െൻറ ഫണ്ട് ഉപയോഗിച്ച് അറ്റകുറ്റപ്പണി നടത്തി, എന്നാൽ, മാസങ്ങൾ കഴിയുംമുമ്പെ റോഡ് പഴയപടിയായി. സ്കൂൾവാഹനങ്ങളടക്കം നിരവധി വാഹനങ്ങളും കാൽ നടയാത്രികരും സഞ്ചരിക്കുന്ന അഞ്ച് കിലോമീറ്റർ റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ രംഗത്തു വന്നെങ്കിലും നടപടി സ്വീകരിക്കാൻ അധികൃതർ തയാറായിട്ടില്ല. അതിനിടെ, പെരിയാർവാലി അധികൃതർ അറ്റകുറ്റപ്പണിക്ക് പണം നൽകാമെന്നറിയിച്ചെങ്കിലും പിന്നീട്ഫണ്ടിെല്ലന്ന കാരണം പറഞ്ഞ് ഒഴിവാക്കുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story