Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമയക്കുമരുന്നിനെതിരെ...

മയക്കുമരുന്നിനെതിരെ നടപടി കർശനമാക്കി; പുതുവഴി തേടി മാഫിയ

text_fields
bookmark_border
മൂവാറ്റുപുഴ: കഞ്ചാവ് അടക്കമുള്ള മയക്കുമരുന്നുകൾക്കെതിരെ നടപടി കർശനമാക്കിയതോടെ പുതുവഴി തേടി ഉപഭോക്താക്കൾ. സൈക്കിൾ ട്യൂബ് ഒട്ടിക്കുന്ന സൊലൂഷൻ അടക്കമുള്ള പശകൾ ഉപയോഗിച്ചാണ് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ പുതുലഹരി തേടുന്നത്. െലതർ ഒട്ടിക്കാൻ ഉപയോഗിക്കുന്ന ഫെവികോൾ എസ്.ആർ പശയും ലഹരിക്ക് വ്യാപകമായി ഉപയോഗിക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. പ്രധാനമായും വിദ്യാർഥികളാണിതി​െൻറ ഗുണഭോക്താക്കൾ. 16, 17 വയസ്സുള്ളവർ മുതൽ ഇത് വ്യാപകമായി ഉപയോഗിക്കുന്നുെണ്ടന്നാണ് വിവരം. 80 രൂപയുള്ള ഫെവികോൾ വ്യാപകമായി വിറ്റഴിക്കപ്പെടുന്നുണ്ട്. ലഹരിക്കുപുറമെ ഉപയോഗിച്ച വിവരം പുറത്തറിയില്ല എന്നതുമാണ് ഇതിലേക്ക് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരെ ആകർഷിക്കുന്നത്. മയക്കുമരുന്ന്, കഞ്ചാവ് വേട്ട എക്സൈസ് ശക്തമാക്കിയതോടെയാണ് ഇത്തരം പുതുവഴികൾ തേടിത്തുടങ്ങിയത്. പുതിയ സാഹചര്യത്തിൽ ഇത്തരം വസ്തുക്കളുടെ ഉപയോഗം കണ്ടെത്താനും ലഹരിക്ക് ഉപയോഗിക്കുന്നത് തടയാനും കർശന നടപടിയുമായി അധികൃതർ രംഗത്തിറങ്ങിയിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story