Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപൊതുമരാമത്ത് വകുപ്പ്...

പൊതുമരാമത്ത് വകുപ്പ് ആവശ്യപ്പെട്ട 17 ലക്ഷം നൽകാനാവില്ലെന്ന് വാട്ടർ അതോറിറ്റി

text_fields
bookmark_border
ആലപ്പുഴ: നഗരത്തിലെ വാട്ടർ അതോറിറ്റിയുടെ പൈപ്പുകളിലെ ചോർച്ച പരിഹരിക്കണമെങ്കിൽ 17 ലക്ഷം രൂപ മുൻകൂറായി കെട്ടിവെക്കണമെന്ന് പൊതുമരാമത്ത് വകുപ്പ്. ഇത് സംബന്ധിച്ച് വ്യാഴാഴ്ച വാട്ടർ അതോറിറ്റിക്ക് നോട്ടീസ് നൽകി. എന്നാൽ, തുക നൽകാൻ കഴിയില്ലെന്ന നിലപാടാണ് വാട്ടർ അതോറിറ്റിക്കെന്ന് അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയർ മുഹമ്മദ് റാഷിദ് 'മാധ്യമ'ത്തോട് പറഞ്ഞു. അറ്റകുറ്റപ്പണിക്കായി റോഡ് വെട്ടിപ്പൊളിക്കുന്നതിന് ഇത്രയും ഭീമമായ തുക നൽകുന്ന കീഴ്വഴക്കം മുമ്പ് ഉണ്ടായിട്ടില്ല. തുക അടക്കണമെന്ന് ആവശ്യപ്പെടുന്ന ബില്ലുകളും മറ്റ് അനുബന്ധ രേഖകളും വാട്ടർ അതോറിറ്റിയുടെ ഉന്നത ഉദ്യോഗസ്ഥർക്ക് അയച്ചുകൊടുത്തതായി അദ്ദേഹം പറഞ്ഞു. വലിയ സാമ്പത്തിക പ്രതിസന്ധിയാണ് വാട്ടർ അതോറിറ്റി ഇന്ന് നേരിടുന്നത്. കരാറുകാർക്ക് പോലും കൃത്യമായി പണം നൽകാൻ കഴിയുന്നില്ല. അതിനിടയിൽ പൊതുമരാമത്ത് വകുപ്പി​െൻറ ഈ ആവശ്യം തികച്ചും ബാലിശമാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച കലക്ടറേറ്റിന് പടിഞ്ഞാറുവശത്തെ റോഡിൽ പൈപ്പ് പൊട്ടിയിരുന്നു. തുടർന്ന് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ ചോർച്ച പരിഹരിക്കാൻ എത്തി. എന്നാൽ, റോഡ് വെട്ടിപ്പൊളിച്ചതിനെതിരെ പൊതുമരാമത്ത് വിഭാഗം പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥ​െൻറ പേരിൽ കേസ് എടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതോടെയാണ് ഇരുവകുപ്പുകൾ തമ്മിൽ തർക്കം ഉടലെടുത്തത്. ഇതിന് ശേഷം കുഴി മൂടാനോ ചോർച്ച പരിഹരിക്കാനോ കഴിഞ്ഞിരുന്നില്ല. വൻ തോതിൽ ജലം നഷ്ടമാകുകയും റോഡി​െൻറ നടുഭാഗം ഇടിഞ്ഞ് താഴുകയും ചെയ്തു. ഇതുവഴിയുള്ള വാഹന ഗതാഗതവും താറുമാറായി. ഇരുകൂട്ടർക്കും പരിഹരിക്കാനാകാതെ പ്രശ്നം മാറിയപ്പോൾ കലക്ടർ ചർച്ചക്ക് വിളിച്ചെങ്കിലും ആരും പോയില്ല. അതിനിടെ വാട്ടർ അതോറിറ്റി റോഡിൽ ചെയ്യാനിരിക്കുന്ന അറ്റകുറ്റപ്പണികൾ സംബന്ധിച്ച കണക്കുകൾ ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് രംഗത്തെത്തുകയായിരുന്നു. തുടർന്ന് അറ്റകുറ്റപ്പണികളുടെ വിവരങ്ങൾ വാട്ടർ അതോറിറ്റി കൈമാറുകയും ചെയ്തു. ഇതേ തുടർന്നാണ് പണം കെട്ടിവെക്കണമെന്ന് അറിയിച്ച് പൊതുമരാമത്ത് വകുപ്പ് കത്ത് നൽകിയത്. സ്വച്ഛത ഹി സേവ; വിദ്യാർഥികൾക്ക് മത്സരങ്ങൾ ആലപ്പുഴ: കേന്ദ്ര ശുചിത്വവും കുടിവെള്ളവും മന്ത്രാലയവും ഹൗസിങ് ആൻഡ് അർബൻ അഫയേഴ്സ് മന്ത്രാലയവും അഖിലേന്ത്യ തലത്തിൽ ഒക്ടോബർ രണ്ടുവരെ സംഘടിപ്പിക്കുന്ന സ്വച്ഛത ഹി സേവ കാമ്പയി​െൻറ ഭാഗമായി ജില്ല ശുചിത്വമിഷനും ജില്ല ഭരണകൂടവും ചേർന്ന് സ്കൂൾ/കോളജ് വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങൾ നടത്തുന്നു. പെയിൻറിങ്, േഡ്രായിങ് പോസ്റ്റർ, കാർട്ടൂൺ, ബാനർ രചന എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ മത്സരങ്ങൾ രണ്ടിന് രാവിലെ 10.30ന് ലിയോ തേർട്ടീന്ത് ഹൈസ്കൂളിലും കോളജ് തല മത്സരങ്ങൾ മൂന്നിന് രാവിലെ 10.30ന് ആലപ്പുഴ സ​െൻറ് ജോസഫ്സ് വനിത കോളജിലും നടത്തും. താൽപര്യമുള്ളവർ അന്നേദിവസം അതത് സ്ഥലങ്ങളിൽ എത്തണം. ഫോൺ: 9995877158, 9895220166.
Show Full Article
TAGS:LOCAL NEWS 
Next Story