Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറെയിൽവേ സ്​റ്റേഷൻ...

റെയിൽവേ സ്​റ്റേഷൻ പരിസരത്ത് അലഞ്ഞുതിരിഞ്ഞ ബംഗാൾ സ്വദേശിനിയെ പൊലീസ് മഹിള മന്ദിരത്തിൽ ഏൽപിച്ചു

text_fields
bookmark_border
ആലപ്പുഴ: ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ രണ്ടുദിവസമായി അലഞ്ഞുതിരിഞ്ഞ യുവതിയെ വനിത സെൽ അധികൃതർ മഹിള മന്ദിരത്തിൽ ഏൽപിച്ചു. പശ്ചിമബംഗാൾ വാറങ്കൽ സ്വദേശി ആശാകുമാരിയാണ് (27) ഇവരെന്ന് പൊലീസ് പിന്നീട് തിരിച്ചറിഞ്ഞു. മാനസിക പ്രശ്നമുള്ളവരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ രണ്ടുദിവസമായി റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഇവെര സംശയാസ്പദമായി നിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് വിവരം വനിതസെല്ലിനെ അറിയിക്കുകയായിരുന്നു. ബാഗിൽനിന്ന് ലഭിച്ച ഫോൺ നമ്പറിൽ ബന്ധപ്പെട്ട് യുവതിയുടെ വിവരങ്ങൾ ബന്ധുക്കളെ ധരിപ്പിച്ചു. ബന്ധുക്കൾ എത്തിയാൽ യുവതിയെ ഉടൻ കൈമാറും. വീട്ടുകാരെ അറിയിക്കാതെ യുവതി വിവാഹിതയായിരുെന്നന്നും പിന്നീട് ഭർതൃവീട്ടിൽനിന്ന് യുവതി ഒറ്റക്ക് വീടുവിട്ടിറങ്ങുകയായിരുെന്നന്നും ചോദ്യംചെയ്യലിൽനിന്ന് മനസ്സിലായതായി വനിത സെൽ അധികൃതർ പറഞ്ഞു. താൽക്കാലിക ജീവനക്കാരിയെ അപമാനിക്കാൻ ശ്രമം; വനിത സെല്ലിന് പരാതി നൽകി ആലപ്പുഴ: കലവൂർ കെ.എസ്.ഡി.പിയിൽ താൽക്കാലിക ജീവനക്കാരിയെ അപമാനിക്കാൻ ശ്രമിച്ചതായി പരാതി. ജീവനക്കാരനെതിരെ വനിത സെല്ലിൽ ഇവർ പരാതി നൽകി. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം ഉണ്ടായത്. വനിതകൾ ജോലി ചെയ്യുന്ന സ്ഥലത്ത് വന്ന് അശ്ലീല വാക്കുകൾ പറയുകയും ചീത്തവിളിക്കുകയും ചെയ്യുകയായിരുന്നു. സംഭവം മാനേജ്മ​െൻറിന് മുമ്പാകെ അവതരിപ്പിച്ചപ്പോൾ ഇയാൾ വധഭീഷണി മുഴക്കിയതായും പരാതിയിൽ പറയുന്നു. മാനേജ്മ​െൻറിന് നിരവധി പരാതി നൽകിയെങ്കിലും തൊഴിലാളി യൂനിയൻ ഇടപെട്ട് തള്ളിക്കളഞ്ഞതിനാലാണ് പൊലീസിൽ പരാതി നൽകിയതെന്ന് വനിത ജീവനക്കാർ പറഞ്ഞു. ക്ഷീര കർഷകർക്കുള്ള സർക്കാർ സഹായം അട്ടിമറിക്കുന്നെന്ന് പരാതി ആലപ്പുഴ: ക്ഷീര കർഷകസംഘം അംഗങ്ങൾക്കുള്ള സർക്കാർ സഹായം അട്ടിമറിക്കുന്നെന്ന് പരാതി. ഇതുസംബന്ധിച്ച് നീർക്കുന്നം ക്ഷീരോൽപാദക സംഘം അംഗമായ ജി. ഭാസ്കരൻ കൃഷി-മൃഗസംരക്ഷണ വകുപ്പ് മന്ത്രിമാർക്ക് പരാതി നൽകി. സംഘം അംഗങ്ങൾക്ക് സർക്കാർ നൽകിവരുന്ന 25,000 രൂപയുടെ പലിശരഹിത വായ്പകൾ ഇഷ്ടപ്പെട്ടവർക്ക് അനധികൃതമായി നൽകുന്നതായാണ് പരാതി. മാനദണ്ഡം പാലിക്കാതെ അർഹതപ്പെട്ടവരായ പലരെയും സംഘം സെക്രട്ടറിയും പ്രസിഡൻറും ജീവനക്കാരും തഴയുകയാണ്. സബ്സിഡി കാലിത്തീറ്റ വിതരണത്തിലും അർഹതപ്പെട്ടവരുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ നൽകുന്നതിലും വൻ ക്രമക്കേടാണ് നടക്കുന്നത്. അടിസ്ഥാനയോഗ്യത ഇല്ലാത്ത ആളാണ് സെക്രട്ടറി. അവിഹിതമായി ഇടപാടുകൾ നടത്തി യഥാർഥ ക്ഷീരകർഷകരെ തകർക്കാനുള്ള സമീപനമാണ് സംഘം നടത്തുന്നതെന്നും പരാതിയിലുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story