Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകയർ സഹ. സംഘങ്ങളുടെ...

കയർ സഹ. സംഘങ്ങളുടെ പുനഃസംഘടന അനിശ്ചിതത്വത്തിൽ

text_fields
bookmark_border
ആലപ്പുഴ: കയർ സഹകരണ സംഘങ്ങളുടെ പുനഃസംഘടന വൈകുന്നത് കയർ മേഖലക്ക് തിരിച്ചടിയാവുന്നു. ജില്ലയിൽ 21 കയർ സഹകരണ സംഘങ്ങളാണ് പ്രവർത്തിക്കുന്നത്. സംഘങ്ങളുടെ പുനഃസംഘടന അനിശ്ചിതമായി നീളുന്നത് വിരമിച്ച 1500ഓളം ജീവനക്കാർക്കു പെൻഷനും മറ്റ് ആനുകൂല്യങ്ങളും നൽകുന്നത് സംബന്ധിച്ച സർക്കാർ തീരുമാനം വൈകാനും ഇടയാക്കുന്നു. ഈ ഇനത്തിൽ ലക്ഷങ്ങളാണ് സർക്കാർ കൊടുക്കാനുള്ളത്. പെൻഷനും മറ്റ് ആനുകൂല്യങ്ങളും നൽകണമെന്ന് ആവശ്യപ്പെട്ട് 2016ൽ മന്ത്രി തോമസ് ഐസക്കിന് വിരമിച്ച ജീവനക്കാർ നിവേദനം നൽകിയിരുന്നു. കയർ സഹകരണ സംഘങ്ങളുടെ പുനഃസംഘടനക്ക് ശേഷം പ്രശ്നപരിഹാരത്തിനു നടപടി സ്വീകരിക്കുമെന്ന് അന്ന് അദ്ദേഹം ഉറപ്പ് നൽകിയതുമാണ്. എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും മന്ത്രി മൗനം തുടരുന്നതിൽ ഇവർ കടുത്ത ആശങ്കയിലാണ്. ജി. സുധാകരൻ കയർ മന്ത്രിയായിരുന്നപ്പോഴാണ് അവസാനമായി പെൻഷനും മറ്റാനുകൂല്യങ്ങളും അനുവദിച്ചത്. കയർമേഖലയിലെ പ്രതിസന്ധി മാറ്റുന്നതിന് കോടിക്കണക്കിന് രൂപ മുതൽ മുടക്കി നടത്തുന്ന കയർ കേരളയോട് കയർ സഹകരണ സംഘം മുൻ ജീവനക്കാർക്ക് കടുത്ത എതിർപ്പാണ്. വർഷങ്ങളായി നടത്തുന്ന ഈ മേളകൊണ്ട് ആർക്കാണ് പ്രയോജനമെന്ന് അവർ ചോദിക്കുന്നു. 32 മുതൽ 40 വർഷം വരെ വിവിധ കയർ സഹകരണ സംഘങ്ങളിൽ ജോലിചെയ്ത നിരവധി പേരാണ് പെൻഷൻ ഇല്ലാതെ നിത്യവൃത്തിക്കായി കഷ്ടപ്പെടുന്നത്. ജീവിതച്ചെലവ് കണ്ടെത്തുന്നതിന് ബാങ്ക് ലോണും വട്ടിപ്പലിശക്കും പണം എടുത്തവർ ഇന്ന് ജപ്തി ഭീഷണിയിലുമാണ്.
Show Full Article
TAGS:LOCAL NEWS 
Next Story