Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവാർധക്യത്തിലും ഇവർ...

വാർധക്യത്തിലും ഇവർ പകരുന്നു, സ്വാശ്രയത്വത്തി​െൻറ കൃഷിപാഠം

text_fields
bookmark_border
ചെങ്ങന്നൂർ: പ്രായത്തി​െൻറ അവശതകൾ കൂസാതെ അധ്വാനിച്ച് ഉപജീവനം തേടുന്ന വയോജനദമ്പതികൾ പകരുന്നതു നന്മയുടെ കൃഷിപാഠം. മാന്നാർ പഞ്ചായത്ത് ഇരമത്തൂർ 18ാം വാർഡ് ആശാന്തറ വടക്കേതിൽ വീട്ടിൽ അച്യുതനും (89) ഭാര്യ ജാനമ്മയും(78) ആണ് പ്രായം തളർത്താത്ത കൃഷി ആവേശത്തിൽ മാതൃകയാകുന്നത്. രണ്ടിടത്ത് പാട്ടത്തിനെടുത്ത 20 സ​െൻറ് സ്ഥലത്താണ് വിവിധയിനം കൃഷിയിറക്കിയിരിക്കുന്നത്. വിളകൾ കൃഷിയിടത്തിൽതന്നെയാണ് ചില്ലറ വിൽപന. ഇൗ ആദായംകൊണ്ട് പരാശ്രയം കൂടാതെ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നു. ഒരുപ്പൂകൃഷിയെ മാത്രം ആശ്രയിക്കാൻ കഴിയുന്ന അപ്പർ കുട്ടനാടൻ പുഞ്ചപ്പാടശേഖരമായ വേഴത്താറ്, നാലുതോട് എന്നിവിടങ്ങളിൽ കുട്ടമ്പേരൂരിലെ ബ്രാഹ്മണ കുടുംബങ്ങളുടേതുൾെപ്പടെ നാലുപേരുടെ ഹെക്ടർ കണക്കിന് നിലങ്ങളുടെ കാവൽക്കാരനും കൃഷിപ്പണിക്കാരനുമായിരുന്നു അച്യുതൻ. പുറമെ സ്വന്തമായി നിലം പാട്ടത്തിനെടുത്ത് കൃഷിയും ചെയ്തിരുന്നു. പ്രായാധിക്യംമൂലം ഓടിനടന്ന് എല്ലാ കാര്യവും നോക്കിനടത്താൻ പറ്റാത്ത അവസ്ഥയായി. ഏഴുവർഷം മുമ്പ് നെൽകൃഷിയിൽനിന്ന് പിൻവാങ്ങി. തുടർന്നാണ് കരപ്പുരയിടങ്ങൾ പാട്ടത്തിനെടുത്ത് കപ്പ, പടവലം, പാവൽ, വെണ്ട, വഴുതന, പയർ എന്നിവ കൃഷി തുടങ്ങിയത്. മൂന്നുവർഷമായി മാന്നാർ -തട്ടാരമ്പലം റോഡിലെ വഴിയമ്പലം ജങ്ഷന് തെക്കും വടക്കുമായി കുട്ടിക്കാട് സ്വദേശി കുഞ്ഞുമോ​െൻറയും ചാക്കു കിഴക്കേതിൽ വീട്ടിലെയും 10 സ​െൻറ് വീതം സ്ഥലത്ത് കൃഷി ചെയ്യുന്നു. ജൈവ വളങ്ങളാണു പ്രധാനമായും ഉപയോഗിക്കുന്നത്. ഏതു കാലാവസ്ഥയായാലും ഉച്ചക്കൊഴികെ ഇരുവരും ഈ പുരയിടങ്ങളിലെ ജോലികളിൽ സജീവ സാന്നിധ്യമാണ്. ഒരുവിധ കളകളുമില്ലാതെ ഭംഗിയേറിയതാണ് ഇവരുടെ കൃഷിയിടം. ഈ വർഷം മൂന്നാമത്തെ കൃഷിയാണ് ഇറക്കിയിരിക്കുന്നതെന്ന് അച്യുതൻ 'മാധ്യമ'ത്തോട് പറഞ്ഞു. മക്കളായ സുരേന്ദ്രൻ, രവി, സന്തോഷ് എന്നിവർ വിവാഹിതരായി വേറെ വീടുകളിൽ താമസമാണ്. എം.ബി. സനൽകുമാര പണിക്കർ
Show Full Article
TAGS:LOCAL NEWS 
Next Story