Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്​കൂളിൽ അഞ്ചാം...

സ്​കൂളിൽ അഞ്ചാം ക്ലാ​സുകാരിക്ക്​ നേരെ പീഡന ​ശ്രമം; രക്ഷപ്പെട്ടത്​ തലനാരിഴക്ക്​

text_fields
bookmark_border
കായംകുളം: അജ്ഞാത​െൻറ പീഡനശ്രമത്തിൽനിന്ന് അഞ്ചാം ക്ലാസുകാരി തലനാരിഴക്ക് രക്ഷപ്പെട്ടു. സ്കൂൾ അധികൃതരുടെ നിരുത്തരവാദ സമീപനം മൂലം അന്വേഷണം വഴിമുട്ടി. കല്ലുംമൂട് എസ്.എൻ സെൻട്രൽ സ്കൂളിൽ 25ന് വൈകുന്നേരം നാലോടെയാണ് സംഭവം. വിവരം അറിഞ്ഞത് മുതൽ അധികൃതർ ലാഘവ സമീപനമാണ് സ്വീകരിച്ചത്. ഭയന്നുപോയ കുട്ടിയുടെ മാനസികനില വീണ്ടെടുക്കുന്നതിനു് ചികിത്സ നൽകുന്നതിലും ഗുരുതര വീഴ്ചയുണ്ടായി. കുട്ടി പറയുന്നത്: സ്കൂൾ വിട്ട് വാഹനത്തിനടുത്ത് എത്തിയപ്പോഴാണ് ലഞ്ച് ബാഗ് എടുത്തില്ലെന്ന് ഒാർത്തത്. മുകൾ നിലയിലെ ക്ലാസ് മുറിയിലെത്തി ബാഗ് എടുക്കാൻ കുനിഞ്ഞ സമയത്ത് പിന്നിൽ നിന്നൊരാൾ രണ്ട് കൈകൊണ്ട് മുഖത്തും നെഞ്ചത്തും ചേർത്ത് പിടിച്ചുനിർത്തി. വാ പൊത്തിയതിനാൽ ബഹളം വെക്കാനായില്ല. ഇൗ സമയം പോക്കറ്റിൽനിന്നു വീണ സാധനം എടുക്കാനായി അക്രമി കൈ അയച്ചപ്പോൾ കുതറിമാറി ഒാടുകയായിരുന്നു. കാക്കി പാൻറ്സും കണ്ണടയും ധരിച്ചിരുന്നയാളുടെ മുഖം വ്യക്തമായി കാണാനായില്ല. സ്കൂൾ വണ്ടിയിൽ കയറിയെങ്കിലും ഭയന്നതിനാൽ ഒന്നും മിണ്ടാനായില്ല. വീട്ടിലെത്തിയ ഉടൻ അമ്മയോട് പറഞ്ഞു. അമ്മ പറയുന്നതിങ്ങനെ: കെട്ടിപ്പിടിച്ച് ഏങ്ങലടിച്ചാണ് മകൾ സംഭവം പറയുന്നത്. പ്രിൻസിപ്പലിനെ വിളിച്ചപ്പോൾ പൊലീസ് സ്റ്റേഷനിൽ പോകരുത്, വിവരം അന്വേഷിച്ച് പരിഹാരം ഉണ്ടാക്കാം, നാെള സ്കൂളിലേക്ക് എത്തൂ എന്നാണു പറഞ്ഞത്. ക്ലാസ് ടീച്ചറെയും വിവരം അറിയിച്ചു. രാത്രി ഒമ്പേതാടെ മാനേജ്മ​െൻറ് പ്രതിനിധികളും പ്രിൻസിപ്പലും എത്തി പൊലീസിൽ പോയാൽ നാണക്കേടാകുമെന്ന് പറഞ്ഞ് സഹായവാഗ്ദാനം നൽകി. 26ന് സ്കൂളിൽ എത്തിയപ്പോൾ ഗൗരവ സമീപനമായിരുന്നില്ല. സ്കൂളിൽനിന്ന് നടപടി ഉണ്ടാകാതിരുന്നതോടെ സംഘടനക്കാരെ സമീപിച്ചു. അവർ ബന്ധപ്പെട്ടപ്പോഴാണ് 27ന് ഡിവൈ.എസ്.പി ഒാഫിസിൽ പരാതി നൽകിയത്. വിവരം കൈമാറിയിരുന്നുവെങ്കിൽ 25ന് രാത്രി തന്നെ പ്രതിയെ കണ്ടെത്താനാകുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇനി ചൊവ്വാഴ്ച സ്കൂൾ തുറന്നാലേ അന്വേഷണം സാധ്യമാകൂ. ഇത്തരം സംഭവം അറിഞ്ഞാലുടൻ ശിശുക്ഷേമ സമിതിയുടെ ഹെൽപ്ലൈനിൽ അറിയിക്കണമെന്ന നിയമവും സ്കൂൾ അധികൃതർ ലംഘിച്ചു. കൗൺസലിങ് അടക്കമുള്ള സഹായങ്ങൾ കുട്ടിക്ക് നഷ്ടപ്പെടാൻ കാരണമായി. കുളത്തൂപ്പുഴയിൽ പെൺകുട്ടി കൊല്ലപ്പെട്ട സാഹചര്യത്തിൽ ചൈൽഡ് പ്രൊട്ടക്ഷൻ കൗൺസിൽ അടക്കമുള്ളവർ വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story