Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുഞ്ഞുങ്ങളാണ്... വേണം...

കുഞ്ഞുങ്ങളാണ്... വേണം കരുതലും സംരക്ഷണവും

text_fields
bookmark_border
കൊച്ചി: ഒരാഴ്ച മുമ്പാണ് ഇടപ്പള്ളി ചങ്ങമ്പുഴ നഗറിൽ ഒരു സംഘം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. വാനിലേക്ക് കയറ്റാൻ ശ്രമിച്ചെങ്കിലും പെൺകുട്ടി കുതറി രക്ഷപ്പെട്ടു. രണ്ടു ദിവസം മുമ്പും സമാന സംഭവം പ്രദേശത്ത് നടന്നു. പൊലീസാകട്ടെ ഇതേക്കുറിച്ച് ഒന്നുമറിയാത്ത മട്ടിലാണ്. പെൺകുട്ടിയുടെ രക്ഷിതാക്കൾ പരാതി നൽകിയെങ്കിലും പൊലീസ് ഗൗരവമായെടുത്തിട്ടില്ല. പ്രദേശത്ത് സി.സി ടി.വി കാമറ സ്ഥാപിക്കാൻ െറസിഡൻറ്സ് അസോസിയേഷനോട് നിർദേശിക്കുകയാണ് ചെയ്തത്. ഇത്തരം സംഭവം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ആവർത്തിക്കപ്പെടുന്നു. അക്രമികളിൽനിന്ന് രക്ഷപ്പെടുന്നവർ പരാതിപ്പെടാൻ മെനക്കെടാറില്ല. പരാതി നൽകിയാലും പൊലീസ് ഗൗരവമായി എടുക്കില്ല എന്നതാണ് വസ്തുത. കുട്ടികളെ കാണാതാവുകയോ കൊല്ലപ്പെടുകയോ ചെയ്യുമ്പോഴാണ് സമൂഹവും ഗൗരവത്തിലെടുക്കുന്നത്. കഴിഞ്ഞദിവസം കൊല്ലം ജില്ലയിലെ അഞ്ചലിൽ ഏഴു വയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തിൽ ബന്ധുവാണ് അറസ്റ്റിലായത്. സ്വന്തം വീട്ടിൽ പോലും പെൺകുഞ്ഞുങ്ങൾക്ക് സുരക്ഷയില്ലാത്ത സാഹചര്യം. ലഹരി വസ്തുക്കളുടെ ഉപയോഗവും വഴിവിട്ട ജീവിതരീതികളും കുട്ടികൾക്കെതിരായ അതിക്രമം വർധിക്കാൻ ഇടയാക്കുന്നതായി വിവിധ പഠനങ്ങൾ സൂചിപ്പിക്കുന്നു. കുറ്റക്കാർക്ക് അർഹിക്കുന്ന ശിക്ഷ പല കേസുകളിലും ലഭിക്കുന്നില്ല. കുട്ടികൾക്കെതിരായ അതിക്രമങ്ങളിൽ പൊലീസാണ് പലപ്പോഴും പ്രതികൾക്ക് വേണ്ടി വിട്ടുവീഴ്ച ചെയ്യുന്നത്. പോക്സോ നിയമ പ്രകാരം കേസെടുത്താൽ തന്നെ രക്ഷപ്പെടാൻ സഹായിക്കുന്ന വകുപ്പുകളാണ് ചുമത്തുന്നത്. കുട്ടികൾക്കെതിരായ അതിക്രമങ്ങളിൽ ശരിയായ അന്വേഷണം നടത്തണമെന്ന് ഡി.ജി.പി സർക്കുലർ ഇറക്കിയതും ഇൗ പശ്ചാത്തലത്തിലാണ്. പോക്‌സോ നിയമപ്രകാരം എടുത്ത കേസുകളില്‍ 2015-ല്‍ ഏഴു ശതമാനവും 2016ൽ എട്ടു ശതമാനവുമാണ് ശിക്ഷിക്കപ്പെട്ടത്. സംസ്ഥാനത്ത് രണ്ടു വർഷത്തിനിടെ കുട്ടികൾക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്തത് 7000 ൽ അധികം കേസുകളാണ്. 2015-ൽ 1569 കേസുണ്ടായിരുന്നത് 2016 ൽ 2112 ആയി വർധിച്ചു. 2017 ജൂലൈ വരെ മാത്രം 1554 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ജില്ലയിൽ സിറ്റി പൊലീസ് പരിധിയിൽ കഴിഞ്ഞ വർഷം 61 പോക്സോ കേസുകളാണുണ്ടായിരുന്നത്. ഇൗ വർഷം ജൂലൈ വരെ 63 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. റൂറൽ പൊലീസ് പരിധിയിൽ ജൂലൈ വരെ 97 കേസുകളാണുള്ളത്. 2016ൽ 163 കേസുകളുണ്ടായിരുന്നു. കുട്ടികൾക്കെതിരായ അതിക്രമങ്ങളിൽ സംസ്ഥാനത്ത് മൂന്നാമതാണ് ജില്ല. റൂറൽ, സിറ്റി പൊലീസ് പരിധികളിലായി 97 കേസുകളാണ് ജൂലൈ വരെയുള്ളത്. പോക്‌സോ കേസുകളിൽ പൊലീസിന് അലംഭാവം കൊച്ചി: നിയമപാലനത്തിലെ ഗുരുതര വീഴ്ചയാണ് കുട്ടികൾക്കെതിരായ അതിക്രമം വർധിക്കാനിടയാകുന്നതെന്നാണ് വിലയിരുത്തൽ. പോക്സോ കേസുകളിൽ പൊലീസി​െൻറ അലംഭാവം പലപ്പോഴും പ്രതികൾക്ക് ശരിയായ ശിക്ഷ ലഭിക്കാൻ തടസ്സമാകുന്നു. അന്വേഷണത്തിലെ അലംഭാവത്തിനെതിരെ ഡി.ജി.പി സർക്കുലർ ഇറക്കിയിട്ടുണ്ട്. പോക്‌സോ കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിൽ അകാരണമായ കാലതാമസം വരുത്തുന്നു. ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കുന്നില്ല. ഇതെല്ലാം മനസ്സിലാക്കി സുപ്രീംകോടതി മാര്‍ഗനിർദേശങ്ങള്‍ പാലിച്ച് സമഗ്രവും ഏകോപിതവുമായ അന്വേഷണം ഉണ്ടാകണമെന്നാണ് ഡി.ജി.പിയുടെ നിർദേശം. പോക്സോ നിയമപ്രകാരം ജില്ലയിലെ കേസുകൾ (2017 ജനുവരി മുതൽ ജൂലൈ വരെയുള്ള കണക്ക്) എറണാകുളം സിറ്റി - 5,8,15,12,10,3,10 ആകെ 63 എറണാകുളം റൂറൽ - 12,6,30,17,8,12,12 ആകെ 97
Show Full Article
TAGS:LOCAL NEWS 
Next Story