Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിദ്യാരംഭം ഇന്ന്​;...

വിദ്യാരംഭം ഇന്ന്​; ക്ഷേത്രങ്ങൾ ഒരുങ്ങി

text_fields
bookmark_border
തൃപ്പൂണിത്തുറ: നവരാത്രി ആഘോഷങ്ങൾക്ക് സമാപനംകുറിച്ച് ക്ഷേത്രസന്നിധികളിലെല്ലാം പൂജയെടുപ്പും കുരുന്നുകളുടെ വിദ്യാരംഭവും ശനിയാഴ്ച രാവിലെ നടക്കും. വെള്ളിയാഴ്ച മഹാനവമി ആഘോഷങ്ങളുടെ ഭാഗമായി എല്ലാ ക്ഷേത്രത്തിലും ദർശനത്തിന് വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. സംഗീത-നൃത്തകലകളുടെ നവരാത്രികൾ പിന്നിട്ട് മഹാനവമിയോടനുബന്ധിച്ച് എഴുന്നള്ളിപ്പ്, മേളം, നൃത്തപരിപാടികൾ എന്നിവ പലയിടത്തും ഉണ്ടായി. ചോറ്റാനിക്കര ക്ഷേത്രത്തിൽ പഞ്ചരത്ന കീർത്തനാലാപനവും നൃത്തപരിപാടികളും ഭക്തിഗാനമേളയും നടന്നു. വിജയദശമി ദിനമായ ശനിയാഴ്ച രാവിലെ സരസ്വതീപൂജയും പൂജയെടുപ്പും തുടർന്ന് വിദ്യാരംഭവും നടക്കും. ക്ഷേത്രത്തി​െൻറ കിഴക്കേ നടപ്പുരയിൽ കീഴ്ശാന്തിയുടെ മുഖ്യകാർമികത്വത്തിൽ കുട്ടികളെ എഴുത്തിനിരുത്തും. ജനത്തിരക്ക് നിയന്ത്രിക്കാനും കുരുന്നുകളെ എഴുത്തിനിരുത്താനും പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. വിദ്യാരംഭം കുറിക്കുന്ന കുട്ടികൾക്കെല്ലാം മധുരവും സാരസ്വതാരിഷ്ടവും നൽകും. ഉച്ചവരെ വിദ്യാരംഭ ചടങ്ങുകളുണ്ടാകും. തൃപ്പൂണിത്തുറ വെങ്കിടേശ്വരമന്ദിരത്തിൽ രാവിലെ സരസ്വതീപൂജ, പൂജയെടുപ്പ് എന്നിവക്കുശേഷം വിദ്യാരംഭം തുടങ്ങും. ഉദയംപേരൂർ നടക്കാവ് ഭഗവതിക്ഷേത്രം, പുതിയകാവ് ക്ഷേത്രം, തെക്കുംഭാഗം തറമേക്കാവ് േക്ഷത്രം, ഉദയംപേരൂർ മാന്താറ്റ് മഹാവിഷ്ണുക്ഷേത്രം, ഇരുമ്പനം മകളിയം ക്ഷേത്രം എന്നിവിടങ്ങളിൽ മഹാനവമി ആഘോഷം വെള്ളിയാഴ്ച നടന്നു. ശനിയാഴ്ച പൂജയെടുപ്പിനുശേഷം വിദ്യാരംഭം. പൂത്തോട്ട ശ്രീനാരായണ വല്ലഭക്ഷേത്രം, കാഞ്ഞിരമറ്റം കൂേട്ടക്കാവ് ക്ഷേത്രം, എരൂർ ഗുരുമഹേശ്വരക്ഷേത്രം, എരൂർ പോട്ടയിൽ ക്ഷേത്രം, തൃപ്പൂണിത്തുറ രാഘവേന്ദ്രമഠം എന്നിവിടങ്ങളിലും വിജയദശമി ആഘോഷവും വിദ്യാരംഭവും നടക്കും. പ്രദേശങ്ങളിലെ എല്ലാ ദേവീക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചും നവരാത്രി ആഘോഷങ്ങൾ ഉണ്ടായിരുന്നു. ശനിയാഴ്ച നവരാത്രി പരിപാടികൾ സമാപിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story