Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപെട്രോളിയം...

പെട്രോളിയം ഉൽപന്നങ്ങളുടെ വിലവർധന​ പുനഃപരിശോധിക്കണമെന്ന്​

text_fields
bookmark_border
കൊച്ചി: അനുദിനം ഇന്ധനവില വർധിപ്പിച്ച് മോേട്ടാർ വാഹനമേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികളുടെ ജീവിതബജറ്റ് കേന്ദ്രസർക്കാർ തകിടംമറിക്കുകയാണെന്ന് െഎ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് കെ.കെ. ഇബ്രാഹിംകുട്ടി. ജില്ല ഗുഡ്സ് ആൻഡ് പാസഞ്ചർ ഒാേട്ടാ തൊഴിലാളി കോൺഗ്രസ് വൈറ്റില മണ്ഡലം നേതൃപരിശീലനക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ധനവില വർധിപ്പിക്കുന്നത് പുനഃപരിേശാധിക്കണം. ഇൻഷുറൻസ് കമ്പനികൾ തേർഡ്പാർട്ടി പ്രീമിയം ഉയർത്തിയതും തൊഴിലാളികളുടെ സാമ്പത്തികബാധ്യത വർധിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. ആൽബി വൈറ്റില അധ്യക്ഷതവഹിച്ചു. െഎ.എൻ.ടി.യു.സി ജില്ല ഭാരവാഹികളായ ടി.കെ. രമേശൻ, സൈമൺ ഇടപ്പള്ളി, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് എം.കെ. സെബാസ്റ്റ്യൻ, ബി.െജ. ഫ്രാൻസിസ്, പി.ബി. ലതീഷ്, കെ.എം. സുധാകരൻ, പി.ബി. മോഹനൻ, മുരളി മായാങ്കര, കേരള മോേട്ടാർ ക്ഷേമനിധി ബോർഡ് എക്സിക്യൂട്ടിവ് ഒാഫിസർ എ.കെ. അംബിക എന്നിവർ ക്ലാസുകൾ നയിച്ചു. മുതിർന്ന ഒാേട്ടാ തൊഴിലാളികളെ ആദരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story