Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസഹയാത്ര സൈക്കിൾ...

സഹയാത്ര സൈക്കിൾ പ്രയാണം ജില്ലയിൽ

text_fields
bookmark_border
കൊച്ചി: മാരകരോഗങ്ങൾ മൂലം കിടപ്പിലായവർക്ക് സാന്ത്വന പരിചരണം ലഭ്യമാക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കാനും ജനങ്ങളെ ബോധവത്കരിക്കാനുമുള്ള സഹയാത്ര സൈക്കിൾ പ്രയാണം ശനിയാഴ്ച ജില്ലയിലെത്തും. പര്യടനത്തിന് ജില്ലയിലെ പാലിയേറ്റിവ് ക്ലിനിക്കുകളുടെ സംയുക്തവേദിയായ ജില്ല കൺസോർട്യത്തി​െൻറ ആഭിമുഖ്യത്തിൽ സ്വീകരണം നൽകും. ആലുവയിൽ അൻവർ മെമ്മോറിയൽ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ് ആദ്യ സ്വീകരണമെന്ന് കൺസോർട്യം പ്രസിഡൻറ് ഡോ.സി.എം. ഹൈദരാലി അറിയിച്ചു. തുടർന്ന് ലൈഫ് കെയർ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ചാലക്കലിൽ സ്വീകരണം നൽകും. തണൽ പാലിയേറ്റിവ് ആൻഡ് പാരാപ്ലീജിക് കെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മുടിക്കൽ, നെല്ലിക്കുഴി, മൂവാറ്റുപുഴ കേന്ദ്രങ്ങളിൽ സ്വീകരണം നൽകും. ധർമഗിരി ആശുപത്രിയുടെ ആഭിമുഖ്യത്തിൽ കോതമംഗലത്തും കാരുണ്യ പെയിൻ ആൻഡ് പാലിയേറ്റിവ് ക്ലിനിക്കി​െൻറ ആഭിമുഖ്യത്തിൽ തിരുവാങ്കുളത്തും സാന്ത്വന പെയിൻ ആൻഡ് പാലിയേറ്റിവ് കെയറി​െൻറ ആഭിമുഖ്യത്തിൽ വൈറ്റിലയിലും നൽകുന്ന സ്വീകരണങ്ങൾ ഏറ്റുവാങ്ങി ആലപ്പുഴ ജില്ലയിലേക്ക് പ്രവേശിക്കും. തിരുവനന്തപുരം കേന്ദ്രമായ പാലിയം ഇന്ത്യ, ഇന്ത്യൻ അസോസിയേഷൻ ഓഫ് പാലിയേറ്റിവ് കെയർ കേരള, വിവിധ ജില്ലയിലെ പാലിയേറ്റിവ് കൂട്ടായ്മകൾ, സി.ഇ.ടി. സൈക്കിൾ ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 29ന് പാലക്കാട്ടുനിന്ന് ആരംഭിച്ച സൈക്കിൾ പ്രയാണം ഗാന്ധിജയന്തി ദിനത്തിൽ തിരുവനന്തപുരത്ത് സമാപിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story