Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപെരിയാറ്റിൽ...

പെരിയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

text_fields
bookmark_border
പെരുമ്പാവൂർ: പെരിയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കലൂർ കറുകപ്പിള്ളി ചക്കാലക്കൽ വീട്ടിൽ പരേതനായ െമഹ്ബൂബി​െൻറ മകൻ മുഹ്സിനാണ് (35) മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് 5.30നാണ് സംഭവം. മുഹ്സിൻ മാതാവും ഭാര്യയും സഹോദരിമാരും കുട്ടികളുമടങ്ങുന്ന സംഘത്തോടൊപ്പം വിനോദയാത്രക്ക് കോടനാട് എത്തിയതായിരുന്നു. ആലാട്ടുചിറ നെടുമ്പാറ ഭാഗത്ത് പുഴയിൽ കുളിക്കാനിറങ്ങിയ മുഹ്സിനും സഹോദരിമാരായ മുഹ്സിനയും മുൻസിനയും ഒഴുക്കിൽെപടുകയാണുണ്ടായത്. സഹോദരിമാർ പാറയിൽ പിടിച്ച് രക്ഷപ്പെട്ട് മുങ്ങിത്താഴ്ന്ന മുഹ്സിനെ താങ്ങിനിർത്തി. ഈസമയം കരയിൽനിന്നവർ ഒച്ചെവച്ചതിനെത്തുടർന്ന് സമീപത്തുണ്ടായിരുന്ന തോമ്പ്രാക്കുടി രാഹുൽ മുഹ്സിനെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. എറണാകുളത്തെ ഒരു സ്വകാര്യകമ്പനിയുടെ പ്രതിനിധിയായി ജോലി ചെയ്യുകയാണ് മുഹ്സിൻ. സീനത്താണ് മുഹ്സി​െൻറ മാതാവ്. ഭാര്യ: ഷാമില. മകൻ: മുഹീസ് (ഒരു വയസ്സ്). പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ശനിയാഴ്ച രാവിലെ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ചിത്രം - കലൂരിൽനിന്ന് തരും
Show Full Article
TAGS:LOCAL NEWS 
Next Story