Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമരണം രജിസ്‌റ്റർ...

മരണം രജിസ്‌റ്റർ ചെയ്യാൻ ആധാർ നിർബന്ധം

text_fields
bookmark_border
ആലുവ: മരണം രജിസ്‌റ്റർ ചെയ്യാൻ ഒക്ടോബർ ഒന്നുമുതൽ ആധാർ നിർബന്ധമാണെന്ന് നഗരസഭ ജനന മരണ രജിസ്ട്രാർ അറിയിച്ചു. മരിച്ചയാളുെടയും റിപ്പോർട്ട് ചെയ്യുന്നയാളുെടയും ആധാർ നമ്പർ അല്ലെങ്കിൽ ആധാർ എൻറോൾമ​െൻറ് ഐ.ഡി നമ്പർകൂടി രജിസ്ട്രാർക്ക് സമർപ്പിക്കണം. മരണ സർട്ടിഫിക്കറ്റിന് അപേക്ഷിക്കുമ്പോഴും ആധാർ വിവരം സമർപ്പിക്കണം. മരിച്ചയാളുടെ ആധാർ വിവരം മരണം റിപ്പോർട്ട് ചെയ്യുന്നയാൾക്കോ അപേക്ഷിക്കുന്നയാൾക്കോ അറിയില്ലെങ്കിൽ അക്കാര്യം സംബന്ധിച്ച സത്യപ്രസ്‌താവന രജിസ്ട്രാർക്ക് നൽകണം. സത്യപ്രസ്‌താവനയുടെ കോപ്പി നഗരസഭയുടെ വെബ്‌സൈറ്റിൽ ജനസമക്ഷം പേജിൽ ലഭ്യമാണ്.
Show Full Article
TAGS:LOCAL NEWS 
Next Story