Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഗ്രാമീണ റോഡുകൾ...

ഗ്രാമീണ റോഡുകൾ സഞ്ചാരയോഗ്യമല്ല ; പരിഹാരം തേടി മനുഷ്യാവകാശ കമീഷനിൽ പരാതി

text_fields
bookmark_border
ഗ്രാമീണ റോഡുകൾ സഞ്ചാരയോഗ്യമല്ല; മനുഷ്യാവകാശ കമീഷന് പരാതി ആലുവ: കീഴ്‌മാട്‌ പഞ്ചായത്തിലെ ഗ്രാമീണ റോഡുകൾ സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ കമീഷന് പരാതി. കീഴ്‌മാട്‌ സ്വദേശി കൊച്ചിക്കാക്കുടി രഞ്ജിത്ത് കുമാറാണ് കമീഷനെ സമീപിച്ചത്. ആലുവ-മൂന്നാർ ദേശസാത്കൃത റോഡുകൾ, സ്വകാര്യ ബസ് റൂട്ട് റോഡ് എന്നിവ ബന്ധിപ്പിക്കുന്ന ഗ്രാമീണ റോഡുകൾ തകർച്ചയിലാണ്. കീഴ്‌മാട്‌ മേഖലയിലുള്ളവർക്ക് ദേശസാത്കൃത റോഡിലെത്തുന്നതിനുള്ള പ്രധാന മാർഗമായ എസ്.എൻ ഗിരി റോഡി​െൻറ അവസ്‌ഥ പരിതാപകരമാണെന്ന് പരാതിയിൽ പറയുന്നു. കുഴികൾ രൂപപ്പെട്ട് റോഡിൽ വെള്ളക്കെട്ടാണ്. കാൽനട പോലും ദുഷ്‌കരമാണ്. കീഴ്‌മാട്‌- കുട്ടമശ്ശേരി റോഡിൽ കലുങ്ക് പണി നടക്കുകയാണ്. തകർന്ന റോഡുകൾക്ക് പുറമെ കലുങ്ക് നിർമാണത്തി​െൻറ പേരിൽ റോഡ് ഗതാഗതം തടഞ്ഞതും യാത്രക്കാരെ ദുരിതത്തിലാക്കുകയാണ്. കാൽനടക്കാർക്ക് പോലും ആവശ്യത്തിന് സൗകര്യം ചെയ്യാതെയാണ് കലുങ്ക് പണിയുന്നത്. സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് ആംബുലൻസിന് പോകാൻ കഴിയാത്ത സാഹചര്യമാണുള്ളത്. പരാതി സംബന്ധിച്ച് കമീഷൻ പൊതുമരാമത്ത് വകുപ്പിനോട് വിശദീകരണം തേടി. ക്യാപ്‌ഷൻ ea55 road കീഴ്‌മാട്‌ പഞ്ചായത്തിൽ തകർന്ന് കിടക്കുന്ന ഗ്രാമീണ റോഡുകളിലൊന്ന്
Show Full Article
TAGS:LOCAL NEWS 
Next Story