Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപുതുവൈപ്പ് ഐ.ഒ.സി....

പുതുവൈപ്പ് ഐ.ഒ.സി. സംഭരണി: ഉപരോധം 225 ദിവസം പിന്നിട്ടു.

text_fields
bookmark_border
വൈപ്പിന്‍: പുതുവൈപ്പ് ഐ.ഒ.സി. പാചക വാതക സംഭരണിക്കെതിരായ നാട്ടുകാരുടെ പ്രക്ഷോഭത്തെ തുടര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിച്ച വിദഗ്ധ സമിതി സ്ഥലത്തെത്തി തെളിവെടുത്തു. ഡോ. പൂർണചന്ദ്രറാവുവി​െൻറ നേതൃത്വത്തിലുള്ള സംഘം പദ്ധതി പ്രദേശവും പരിസരവും സമിതിയംഗങ്ങള്‍ ചുറ്റി സഞ്ചരിച്ച് കണ്ടു. ഡോ. കെ.വി. തോമസ്, ഈപ്പന്‍ വര്‍ഗീസ്, എം.ഡി. ദത്തന്‍ എന്നിവരാണ് സമിതിയംഗങ്ങള്‍. കലക്ടര്‍ കെ. മുഹമ്മദ് വൈ. സഫീറുല്ല, എസ്.പി എ.വി. ജോര്‍ജ് എന്നിവരും സ്ഥലത്തെത്തി. ജനവാസ കേന്ദ്രമായ പുതുവൈപ്പില്‍ ഐ.ഒ.സി. പാചക വാതക സംഭരണി സ്ഥാപിക്കുന്നതിനെതിരെ പ്രദേശവാസികള്‍ നടത്തുന്ന സമരം 225 ദിവസം പിന്നിട്ടു. ഫെബ്രുവരി 16നാണ് ഉപരോധ സമരം ആരംഭിച്ചത്. നാല് മാസം വലിയ പ്രശ്‌നങ്ങളില്ലാതെയാണ് സമരം മുന്നോട്ട് പോയത്. ജൂണ്‍ 14ന് ഉപരോധസമരക്കാരെ നീക്കാന്‍ പൊലീസ് നടപടി തുടങ്ങിയതോടെ സമരം സംഘര്‍ഷത്തിലേക്ക് നീങ്ങി. തുടര്‍ച്ചയായി മൂന്ന് ദിവസങ്ങളില്‍ പൊലീസ് നടപടിയുണ്ടായി. പ്രശ്‌നങ്ങള്‍ക്കൊടുവില്‍ സമരക്കാര്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ ഉള്‍പ്പെടെ പഠിക്കാന്‍ സര്‍ക്കാര്‍ വിദഗ്ധ സമിതി നിയമിക്കുമെന്ന ഉറപ്പില്‍ സമാധാനാന്തരീക്ഷം കൈവരുകയായിരുന്നു. ഇതിനിടയിലും സമരം തുടരുകയാണ്. പ്രദേശവാസികള്‍ രാവിലെ മുതല്‍ സമരപ്പന്തലില്‍ ഇപ്പോഴുമെത്തുന്നുണ്ട്. നിയമസഭാ കമ്മിറ്റി പ്രദേശം സന്ദര്‍ശിക്കാനെത്തിയപ്പോഴും വിദഗ്ധ സമിതിയെത്തിയപ്പോഴും സ്ത്രീകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് പേര്‍ സമരപ്പന്തലില്‍ എത്തിയിരുന്നു. വായ്പ വിതരണം ചിത്രം (ep - matsyafed ftn.) എടവനക്കാട്, അയ്യമ്പിള്ളി മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം മൈക്രോഫിനാന്‍സ് വായ്പ വിതരണം ഡെപ്യൂട്ടി മാനേജര്‍ ഡെയ്‌സി ബെന്നി ഉദ്ഘാടനം ചെയ്യുന്നു വൈപ്പിന്‍: എടവനക്കാട്, അയ്യമ്പിള്ളി വികസന ക്ഷേമ സഹകരണ സംഘം മൈക്രോഫിനാന്‍സ് വായ്പ വിതരണം നടത്തി. ഒന്‍പത് ഗ്രൂപ്പിലെ 101 അംഗങ്ങള്‍ക്കായ് 18,65,000 രൂപ വിതരണം ചെയ്തു. സംഘം പ്രസിഡൻറ് കെ.ജെ. ആല്‍ബി അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മാനേജര്‍ ഡെയ്‌സി ബെന്നി വിതരണോദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡൻറ് പി.കെ. ശശിധരന്‍, പ്രൊജക്ട് ഓഫിസര്‍ ആനി, മോട്ടിവേറ്റര്‍ മഞ്ജു, എം.പി രാജേശ്വരി,ദേവസിക്കുട്ടി എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story