Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകോതാട് കണ്ടെയ്​നർ...

കോതാട് കണ്ടെയ്​നർ സർവിസ് റോഡിൽ വെള്ളക്കെട്ട്

text_fields
bookmark_border
കൊച്ചി: കണ്ടെയ്നർ റോഡിൽനിന്ന് ചിറ്റൂർ --കോതാട് റോഡിലേക്കുള്ള സർവിസ് റോഡിലെ വെള്ളക്കെട്ട് ദുരിതമാകുന്നു. റോഡിൽനിന്ന് വെള്ളം ഒഴുകിപ്പോകാൻ സൗകര്യമില്ലാത്തതാണ് പ്രശ്‌നമാകുന്നത്. മഴ പെയ്യുമ്പോൾ റോഡിൽ വലിയതോതിൽ വെള്ളം കെട്ടുകയാണ്. മഴ മാറിയാലും ദിവസങ്ങളോളം കെട്ടിക്കിടക്കും. കണ്ടെയ്നർ റോഡിലെ പാലത്തിനടിയിലും വെള്ളം കെട്ടുന്നുണ്ട്. റോഡി‍​െൻറ വശങ്ങളിൽ കാടുകയറിയതും ദുരിതമാകുന്നു. പുല്ലും കുറ്റിക്കാടും വളർന്ന് റോഡിലേക്ക് വ്യാപിച്ചു. ഇരുചക്ര വാഹന യാത്രക്കാരും കാൽനട യാത്രക്കാരുമാണ് വെള്ളക്കെട്ടും കാടും മൂലം ദുരിതമനുഭവിക്കുന്നത്. കണ്ടെയ്നർ റോഡ് വഴി കോതാട്, ചിറ്റൂർ ഭാഗങ്ങളിലേക്കും നഗരത്തി​െൻറ വിവിധ ഭാഗങ്ങളിലേക്കുമായി ധാരാളം വാഹനങ്ങൾ സർവിസ് റോഡ് വഴി പോകുന്നുണ്ട്. ഇതിനടുത്തുള്ള ആസ്‌റ്റർ മെഡ്സിറ്റിയിലേക്ക് ആംബുലൻസുകളടക്കം നിരവധി വാഹനങ്ങൾ ഏതുസമയവും ഈ റോഡിലൂടെ സഞ്ചരിക്കുന്നുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story