Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇ.എം.എസ് സഹകരണ...

ഇ.എം.എസ് സഹകരണ ലൈബ്രറിയിൽ ഇന്ന് വിദ്യാരംഭം

text_fields
bookmark_border
കൊച്ചി: ജില്ല സഹകരണ ബാങ്കിനുകീഴിൽ കാക്കനാടുള്ള ഇ.എം.എസ് സഹകരണ ലൈബ്രറിയിൽ വിജയദശമി ദിനമായ ശനിയാഴ്ച കുട്ടികളെ എഴുത്തിനിരുത്തുന്നു. രാവിലെ എട്ടിന് നടക്കുന്ന അക്ഷര വിദ്യാരംഭത്തിൽ കവി ചെമ്മനം ചാക്കോ, സാഹിത്യകാരൻ കെ.എൽ. മോഹനവർമ, കാർട്ടൂണിസ്റ്റ് എം.എം. മോനായി എന്നിവർ ആചാര്യന്മാരാകും. കുട്ടികൾക്ക് സർട്ടിഫിക്കറ്റും പഠനക്കിറ്റും നൽകും. ഇന്ധനവില വർധനക്കെതിരെ ആപ് പ്രതിഷേധം കൊച്ചി: കേന്ദ്രസർക്കാറി​െൻറ അന്യായ ഇന്ധനവില വർധനക്കെതിരെ ഹിന്ദുസ്ഥാൻ പെട്രോളിയം ഓഫിസിന് മുന്നില്‍ ആം ആദ്മി പാർട്ടി പ്രതിഷേധം സംഘടിപ്പിച്ചു. സി.ആർ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി പോള്‍ തോമസ്‌, ഷക്കീര്‍ അലി, ബിജു ജോണ്‍, എന്‍.എസ്. ഷംസുദ്ദീന്‍, തോമസ്‌ പോള്‍, മോഹന്‍ദാസ്‌ വൈപ്പിന്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story