Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചെറുകിട നിക്ഷേപങ്ങളുടെ ...

ചെറുകിട നിക്ഷേപങ്ങളുടെ പലിശ നിരക്കിൽ മാറ്റമില്ല

text_fields
bookmark_border
ന്യൂഡൽഹി: ചെറുകിട നിക്ഷേപങ്ങളുടെ പലിശ നിരക്കിൽ നിലവിലെ സാമ്പത്തിക വർഷത്തി​െൻറ മൂന്നാം പാദത്തിൽ മാറ്റമില്ലെന്ന് സർക്കാർ വ്യക്തമാക്കി. പി.പി.എഫ്, കിസാൻ വികാസ് പത്ര, സുകന്യ സമൃദ്ധി തുടങ്ങിയവയുടെ ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലെ പലിശ നിരക്ക് പുതുക്കേണ്ടതില്ലെന്നാണ് തീരുമാനം. കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ഇത്തരം നിക്ഷേപങ്ങളുടെ വാർഷിക പലിശ നിരക്ക് മൂന്നു മാസം കൂടുേമ്പാൾ പുതുക്കിയിരുന്നു. നിലവിൽ പബ്ലിക് പ്രോവിഡൻറ് ഫണ്ട് (പി.പി.എഫ്) പലിശ നിരക്ക് 7.8 ശതമാനമാണ്. കിസാൻ വികാസ് പത്രയുടേത് 7.5 ശതമാനവും ഒറ്റ പെൺകുട്ടി സംരക്ഷണം ലക്ഷ്യമിട്ടുള്ള സുകന്യ സമൃദ്ധിയുടേത് 8.3 ശതമാനവുമാണ്. ഇതേ നിരക്കുതന്നെയാണ് ഒക്ടോബർ ഒന്നു മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ ലഭിക്കുക.
Show Full Article
TAGS:LOCAL NEWS 
Next Story