Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഘർവാപസി കേന്ദ്രം...

ഘർവാപസി കേന്ദ്രം നടത്തിപ്പുകാരെ സർക്കാർ സഹായിക്കുന്നെന്ന്​

text_fields
bookmark_border
കൊച്ചി: വിവാദ ഘർവാപസി കേന്ദ്രം നടത്തിപ്പുകാരെ സർക്കാർ സഹായിക്കുന്നതായി രാജീവ്ഗാന്ധി സ്‌റ്റഡി സർക്കിൾ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. അറുപത്തിഅഞ്ചോളം പേർ ഗുരുതരമായി പീഡിപ്പിക്കപ്പെട്ടിട്ടും സർക്കാർ തുടരുന്ന നിസ്സംഗത സമാനതകളില്ലാത്തതാണെന്ന് അവർ കുറ്റപ്പെടുത്തി. സ്ഥാപനം അടച്ചുപൂട്ടാൻ നിർദേശം നൽകിയ പഞ്ചായത്ത് അധികൃതർ വിശദ റിപ്പോർട്ട് കലക്ടർക്ക് നൽകിയിരുന്നു. എന്നാൽ, കലക്‌ടർ നടപടി എടുത്തില്ല. പൊലീസ് അടക്കം സ്ഥാപന നടത്തിപ്പുകാരെ സഹായിക്കുകയായിരുന്നു. തെളിവ് നശിപ്പിക്കാൻ സർക്കാർ സഹായത്തോടെ നീക്കം നടക്കുന്നുണ്ട്. സർക്കാർ അടിയന്തരമായി ഇടപെട്ട് സ്ഥാപനം അടച്ചുപൂട്ടിക്കണമെന്നും അന്തേവാസികളെ മുഴുവൻ വീടുകളിൽ എത്തിക്കുകയോ സർക്കാർ സംവിധാനങ്ങളിലേക്ക് മാറ്റി പാർപ്പിക്കുകയോ വേണമെന്നും സ്‌റ്റഡി സർക്കിളി​െൻറ സംസ്ഥാന ചുമതലയുള്ള പി.ആർ. അനൂപ്, അനൂപ് മോഹൻ, ഗംഗ ശങ്കർ പ്രകാശ്, ഷഫീക്ക് തമ്മനം എന്നിവർ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story