Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമെട്രോ...

മെട്രോ സൗന്ദര്യവത്​കരണം നഗരസഭയുടെ ആവശ്യപ്രകാരം ^ചെയർപേഴ്‌സൻ

text_fields
bookmark_border
മെട്രോ സൗന്ദര്യവത്കരണം നഗരസഭയുടെ ആവശ്യപ്രകാരം -ചെയർപേഴ്‌സൻ ആലുവ: നഗരസഭയുടെ ആവശ്യപ്രകാരമാണ് ആലുവ ബൈപാസ് മുതൽ പുളിഞ്ചുവട് വരെ സൗന്ദര്യവത്കരണമെന്ന് ചെയർപേഴ്‌സൻ ലിസി എബ്രഹാം അറിയിച്ചു. ഇതിന് തുരങ്കം െവക്കുന്ന നടപടി അംഗീകരിക്കാനാകില്ല. എട്ട് കോടി മുടക്കി കെ.എം.ആർ.എൽ നടത്തുന്ന സൗന്ദര്യവത്കരണം തടഞ്ഞത് ശരിയായില്ല. പരാതിപോലും ഉന്നയിക്കാതെയാണ് സി.പി.എം പണി തടഞ്ഞത്. പദ്ധതിയെക്കുറിച്ച് കെ.എം.ആർ.എൽ കൗൺസിലിനെ ബോധ്യപ്പെടുത്തിയതും വിഡിയോ അവതരണം ഉൾപ്പെടെ ചെയ്ത് വിശദീകരിച്ചതുമാണ്. ഈ മാസം 13ന് ട്രാഫിക് സംവിധാനവുമായി ബന്ധപ്പെട്ട പരിശോധന സമയത്ത് മർച്ചൻറ്സ് അസോസിയേഷൻ, വിവിധ സംഘടന ഭാരവാഹികൾ എന്നിവരുമായി സ്‌ഥലം സന്ദർശിക്കുകയും അവരുടെ പരാതി പരിഹരിക്കുന്നതിനാവശ്യമായ നിർദേശം കെ.എം.ആർ.എല്ലിന് നൽകിയതുമാണ്. വീണ്ടും പരാതിയുണ്ടെങ്കിൽ പരിശോധിച്ച് നടപടി എടുക്കുമെന്നും ചെയർപേഴ്‌സൻ പറഞ്ഞു. നേതൃയോഗം ആലുവ: യു.ഡി.എഫ് ആലുവ മണ്ഡലം കമ്മിറ്റി നേതൃയോഗം വ്യാഴാഴ്ച വൈകീട്ട് നാലിന് മഹനാമി ഹാളിൽ നടക്കുമെന്ന് ചെയർമാൻ ലത്തീഫ് പൂഴിത്തറ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story