Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആരോഗ്യവകുപ്പിെൻറ...

ആരോഗ്യവകുപ്പിെൻറ പരിശോധനയില്‍ ഹോട്ടലുകളും ബേക്കറികളും കുടുങ്ങി

text_fields
bookmark_border
കാക്കനാട് : സിവില്‍ സ്റ്റേഷന് തൊട്ടടുത്ത് പ്രവര്‍ത്തിക്കുന്ന രണ്ട് ഹോട്ടലുകളും മൂന്ന് ബേക്കറികളും ആരോഗ്യവകുപ്പ് അധികൃതരുടെ പരിശോധനയില്‍ കുടുങ്ങി. വൃത്തിഹീനമായ സാഹചര്യവും അനധികൃതമായി പാചകവാതക സിലിണ്ടറുകള്‍ ഉപയോഗിച്ചതിനും നടപടിയെടുക്കാന്‍ ആരോഗ്യ വകുപ്പ് നോട്ടീസ് നല്‍കി. അനധികൃത പാചക വാതക സിലിണ്ടറുകള്‍ ഉപയോഗിച്ച ഹോട്ടലുകൾക്കെതിരെ തുടര്‍ നടപടി സ്വീകരിക്കാന്‍ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. ഏജന്‍സികളുടെ ഒത്താശയോടെ നിരവധി പാചകവാതക സിലിണ്ടറുകളാണ് ഹോട്ടലില്‍ ഉപയോഗിച്ചിരുന്നത്. അടുക്കളകളിലെ വൃത്തിഹീനമായ സാഹചര്യം അടിയന്തരമായി പരിഹരിക്കാന്‍ ഉടമകള്‍ക്ക് നല്‍കിയ നോട്ടീസില്‍ ആവശ്യപ്പെട്ടു. ഒരു ഹോട്ടലില്‍ മലിനജലവും ഭക്ഷണാവശിഷ്്ടങ്ങളും സംസ്‌കരിക്കാന്‍ സംവിധാനം ഉണ്ടായിരുന്നില്ല. പിന്നിലെ തുറസ്സായ സ്ഥലത്തേക്കാണ് മാലിന്യം ഒഴുക്കുന്നത്. സമീപവാസികളുടെ പരാതിയെ തുടര്‍ന്നാണ് ഹോട്ടലുകളില്‍ പരിശോധന നടത്തിയത്. തുറസ്സായ സ്ഥലത്ത് കെട്ടിക്കിടക്കുന്ന ഭക്ഷണാവശിഷ്ടങ്ങളും മാലിന്യങ്ങളും പകര്‍ച്ച വ്യാധികള്‍ക്ക് ഇടയാക്കുമെന്ന് അധികൃതര്‍ പറഞ്ഞു. വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാത്ത ഹോട്ടലിനെതിരെ നടപടിയെടുക്കും. പരിശോധിച്ച മൂന്നു ബേക്കറികളും വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തി.
Show Full Article
TAGS:LOCAL NEWS 
Next Story