Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഹൃദയദിനാചരണവും...

ഹൃദയദിനാചരണവും കാത്ത്‌ലാബ് ഉദ്ഘാടനവും

text_fields
bookmark_border
കൊച്ചി: ലൂർദ് ആശുപത്രിയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും കേരള പൊലീസും സംയുക്തമായി ലോക ഹൃദയദിന പരിപാടികൾ സംഘടിപ്പിക്കുമെന്ന് ആശുപത്രി അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വ്യാഴാഴ്‌ച രാവിലെ ഒമ്പതിന് ആശുപത്രി ഓഡിറ്റോറിയത്തിലാണ് പരിപാടി. സിറ്റി പൊലീസ് കമീഷണർ എം.പി. ദിനേശ് സൗജന്യ ഹൃദ്രോഗ നിർണയ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ആശുപത്രിയിലെ ആധുനിക കാത്ത് ലാബി​െൻറ ഉദ്ഘാടനം കലക്ടർ മുഹമ്മദ് വൈ. സഫീറുല്ല നിർവഹിക്കും. വരാപ്പുഴ അതിരൂപത ആർച് ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ അധ്യക്ഷത വഹിക്കും. വാർത്തസമ്മേളനത്തിൽ ആശുപത്രി ഡയറക്ടർ ഫാ. ഷൈജു അഗസ്‌റ്റിൻ തോപ്പിൽ, ഡോ.സുജിത് കുമാർ, ഡോ. ജോർജ് തയ്യിൽ, ഡോ. അരുൺ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story