Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമഹാരാജാസ്...

മഹാരാജാസ് ആശുപത്രിയിലെത്തുന്ന രോഗികൾ അസൗകര്യങ്ങളിൽ വീർപ്പുമുട്ടുന്നു

text_fields
bookmark_border
മട്ടാഞ്ചേരി: കരുവേലിപ്പടി മഹാരാജാസ് ആശുപത്രിയിലെത്തുന്ന രോഗികൾ അസൗകര്യങ്ങൾക്ക് നടുവിൽ വീർപ്പുമുട്ടുന്നു. പുതിയ കെട്ടിടങ്ങൾ ഉയരുന്നുണ്ടെങ്കിലും ഡോക്ടർമാരുടെ കുറവിനൊപ്പം എഴുതുന്ന മരുന്നുകൾ പുറത്തുനിന്ന് വാങ്ങേണ്ട അവസ്ഥയിലുമാണ് രോഗികൾ. കഴിഞ്ഞദിവസം എക്സ്േറക്ക് അമിത ചാർജ് ഈടാക്കുന്നതായി പരാതി ഉയർന്നിരുന്നു. പരാതികൾക്ക് ചെവികൊടുക്കാൻപോലും സൂപ്രണ്ട് തയാറാകുന്നില്ലെന്നതാണ് മറ്റൊരു ആക്ഷേപം. സന്നദ്ധസംഘടനകൾ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകുന്നതാണ് ഏറെ ആശ്വാസകരം. അടുത്തിെടയായി പുതിയ കെട്ടിടങ്ങൾ നിർമിച്ചെങ്കിലും ഈ സൗകര്യങ്ങളൊന്നും രോഗികൾക്ക് പ്രാപ്തമാകുന്നില്ല. പ്രാഥമിക ആവശ്യത്തിനുപോലും വെള്ളം പലപ്പോഴും ലഭിക്കുന്നില്ലെന്നാണ് പരാതി. മഹാരാജാവ് പ്രജകൾക്കായി പണിത പഴയ ആതുരാലയം കിതക്കുകയാണിപ്പോൾ. സൈക്കിൾ സന്ദേശറാലി മട്ടാഞ്ചേരി: ലോക ടൂറിസം ദിനാചരണഭാഗമായി പൈതൃക കേന്ദ്രങ്ങളായ മട്ടാഞ്ചേരി, ഫോർട്ട്കൊച്ചി മേഖലകളെ ബന്ധപ്പെടുത്തി സൈക്കിൾ സന്ദേശ റാലി നടത്തി. സുസ്ഥിര വിനോദസഞ്ചാരം വികസനത്തിനൊരു ഉപകരണം എന്ന തലക്കെട്ടിലാണ് ഇക്കുറി ദിനാഘോഷം സംഘടിപ്പിച്ചത്. മട്ടാഞ്ചേരിയിലെ ഡച്ച് പാലസിന് മുന്നിൽനിന്ന് ആരംഭിച്ച റാലി കൗൺസിലർ ടി.കെ. അഷ്റഫ് ഉദ്ഘാടനം ചെയ്തു. ആർക്കിയോളജി വിഭാഗം സൂപ്രണ്ട് ഇൻ-ചാർജ് സ്മിത എസ്. കുമാർ അധ്യക്ഷത വഹിച്ചു. ഫോർട്ട്കൊച്ചി വാസ്കോഡ ഗാമ സ്ക്വയറിൽ നടന്ന സമാപനച്ചടങ്ങിൽ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഷൈനി മാത്യു, ടൂറിസ്റ്റ് ഇൻഫർമേഷൻ ഒാഫിസർ അഫ്സൽ യൂസഫ്, എസ്.പി. ദേവാനന്ദ്, വിൽസൻ ഡൊമിനിക്, ക്ലേ സ്റ്റീഫൻ, ഡേവിഡ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story