Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎൽ.ഇ.ഡി ബൾബുകൾ മാറ്റി...

എൽ.ഇ.ഡി ബൾബുകൾ മാറ്റി നൽകുന്നു

text_fields
bookmark_border
പള്ളുരുത്തി: കെ.എസ്.ഇ.ബി കുമ്പളങ്ങി സെക്ഷൻ ഓഫിസിന് കീഴിൽ ഉപഭോക്താക്കൾക്കായി വിതരണം ചെയ്ത തകരാറായ . സാങ്കേതിക തകരാർ സംഭവിച്ച ബൾബുകളാണ് മാറ്റിനൽകുന്നത്. പഴയ ബൾബുകളുമായി എത്തി പുതിയവ വാങ്ങണമെന്ന് അസി. എൻജിനീയർ അറിയിച്ചു. ഇന്ദിരഗാന്ധി ജന്മദിന ശതാബ്ദിയാഘോഷം മട്ടാഞ്ചേരി: കോൺഗ്രസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഇന്ദിരഗാന്ധി ജന്മദിന ശതാബ്ദിയാഘോഷം മുൻ ഡി.സി.സി പ്രസിഡൻറ് വി.ജെ. പൗലോസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് പി.എം.എം. സിദ്ദീഖ് സമദ് അധ്യക്ഷത വഹിച്ചു. ഡൊമിനിക് പ്രസേൻറഷൻ, എൻ.കെ.എ. ലത്തീഫ്, ടി.വൈ. യൂസഫ്, പി.എച്ച്. നാസർ, ടോണി ചമ്മണി, വി.എച്ച്. ഷിഹാബുദ്ദീൻ, എ.എം. അയ്യൂബ്, റാണി യേശുദാസ്, പി.എ. അബ്ദുൽ ഖാദർ, പി.എ. ഹംസക്കോയ, ഇ.എം. നൗഷാദ്, വി.വി. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഗോൾ മഴ പെയ്യിച്ച് കൗമാര കാൽപന്തുകളിക്ക് വരവേൽപ് മട്ടാഞ്ചേരി: ഫിഫ അണ്ടർ 17 ലോകകപ്പ് ഫുട്ബാളി​െൻറ പ്രചാരണാർഥം സംഘടിപ്പിച്ച 'വൺ മില്യൻ ഗോൾ' പരിപാടിയിൽ ഗോൾമഴ പെയ്തിറങ്ങി. ഫോർട്ട്കൊച്ചി എഡ്വേർഡ് മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ ഫിഫ റഫറി മൈക്കിൾ ആൻഡ്രൂസ് പോസ്റ്റിലേക്ക് നിറയൊഴിച്ച് ഉദ്ഘാടനം ചെയ്തു. കൗൺസിലർ ഷീബലാൽ അധ്യക്ഷത വഹിച്ചു. നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ പള്ളുരുത്തി വെളിയിൽ അന്തർദേശീയ ഗുസ്തി റഫറി എം.എം. സലീം ഉദ്ഘാടനം ചെയ്തു. പി.എസ്. വിപിൻ പള്ളുരുത്തി അധ്യക്ഷത വഹിച്ചു. മട്ടാഞ്ചേരി ടി.ഡി ഹൈസ്കൂളിൽ പ്രധാനാധ്യാപിക സരള ഡി. പ്രഭു ഉദ്ഘാടനം ചെയ്തു. വിദ്യാർഥികളും അധ്യാപകരും ചേർന്ന് 600 ഗോളടിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story