Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമണ്ഡലം കൺവെൻഷൻ

മണ്ഡലം കൺവെൻഷൻ

text_fields
bookmark_border
മട്ടാഞ്ചേരി: ഐ.എൻ.എൽ കൊച്ചി ജില്ല വൈസ് പ്രസിഡൻറ് ഡോ. ഫയാസ് അമീൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ടി.എം. ഇസ്മായിൽ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് എൻ.എ.മുഹമ്മദ് നജീബ് , സെക്രട്ടറി കെ.എം.എ. ജലീൽ, എൻ.വൈ.എൽ അഖിലേന്ത്യാ സെക്രട്ടറി ഫാദിൽ അമീൻ, എൻ.എസ്.എൽ സംസ്ഥാന സെക്രട്ടറി മുആദ്, ജില്ല സെക്രട്ടറി പ്രജീഷ്, അമീൻ മേടവിൽ, ബി. അബ്ദുമാസ്റ്റർ, കെ.കെ. ഹംസക്കോയ, എം.കെ. ഹമീദ്, എം.ഇ. സുലൈമാൻ സേട്ട്, എ.എ. ഷെരീഫ്, പി.എ. റഷീദ്, എം. നവാസ് എന്നിവർ സംസാരിച്ചു. വൺ മില്യൻ ഗോൾ മട്ടാഞ്ചേരി: ഫോർട്ടുകൊച്ചി വാസ്കോഡ ഗാമ സ്ക്വയറിൽ മട്ടാഞ്ചേരി അസി.പൊലീസ് കമീഷണർ എസ്.വിജയൻ ഗോളടിച്ചു ഉദ്ഘാടനം ചെയ്തു. കെ.കെ. നദീർ അധ്യക്ഷത വഹിച്ചു. കൗൺസിലർ സീനത്ത് റഷീദ്, സ്പോർട്സ് കൗൺസിൽ അംഗം വി.എം. ഷംസുദ്ധീൻ എന്നിവർ സംസാരിച്ചു. ഫോർട്ട്കൊച്ചി സാന്താക്രൂസ് മൈതാനിയിൽ സ്കൂൾ പ്രധാന അധ്യാപിക ടി.പി. സോഫിയ ഉദ്ഘാടനം ചെയ്തു. ഡെൻസി മാത്യു,പി.എം. സുബൈർ എന്നിവർ സംസാരിച്ചു. es ചിത്രം es1 ball മരട്: ഫിഫ അണ്ടർ 17 ലോകകപ്പ് 'വൺ മില്ല്യൻ ഗോൾ' പ്രചാരണ പരിപാടിയുടെ ഭാഗമായി മരട് നഗരസഭയും ഗോളടിച്ചു. മാങ്കായിൽ ഹൈസ്കൂൾ ഫുട്ബാൾ ഗ്രൗണ്ടിൽ നഗരസഭ ചെയർപേഴ്സൺ സുനില സിബി ആദ്യ ഗോളടിച്ചു ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർമാരും ഉദ്യോഗസ്ഥരും അംബുജാക്ഷൻ മെമ്മോറിയൽ ഫുട്ബാൾ പരിശീലകരും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും പ്രവർത്തകരും സാമൂഹിക സാംസ്‌കാരിക പ്രവർത്തകരും,നാട്ടുകാരും ഗോളടിക്കാൻ കൂടി. --------------------------------------- ചിത്രം: അണ്ടർ 17 ലോകകപ്പ് മത്സരത്തി​െൻറ പ്രചാരണാർഥം വൺ മില്ല്യൻ ഗോൾ പരിപാടി നഗരസഭ ചെയർേപഴ്സൺ സുനില സിബി ഗോളടിച്ചു ഉദ്ഘാടനം ചെയ്യുന്നു തൃപ്പൂണിത്തുറ: ഫിഫ അണ്ടർ 17 ലോകകപ്പി​െൻറ വരവറിയിച്ച് തൃപ്പൂണിത്തുറ നഗരസഭ പരിധിയിൽ നടന്ന വൺ മില്യൺ ഗോൾ നഗരസഭ ചെയര്‍പേഴ്സണ്‍ ചന്ദ്രികാ ദേവി ആദ്യ ഗോള്‍ അടിച്ച് ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍മാര്‍, നഗരസഭ ജീവനക്കാര്‍, വിവിധ സ്കൂളുകളിലെ അധ്യാപകര്‍, വിദ്യാര്‍ഥികള്‍, വിവിധ െറസിഡൻറ്സ് അസോസിയേഷന്‍ പ്രതിനിധികള്‍ എന്നിവർ പങ്കാളികളായി.
Show Full Article
TAGS:LOCAL NEWS 
Next Story