Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാറിടിച്ച് സൈക്കിൾ...

കാറിടിച്ച് സൈക്കിൾ യാത്രികൻ റോഡിൽ തലയടിച്ച് വീണ് മരിച്ചു

text_fields
bookmark_border
(ചിത്രം എ.പി.ഡി 53) ഹരിപ്പാട്: അമിതവേഗത്തിൽ വന്ന . കരുവാറ്റ ടി.ബി ജങ്ഷന് കിഴക്ക് പാർവതി നിവാസിൽ ചന്ദ്രൻ പിള്ളയാണ് (75) മരിച്ചത്. ദേശീയപാതയിൽ കരുവാറ്റ ടി.ബി ജങ്ഷന് സമീപം വെള്ളിയാഴ്ച രാത്രി എേട്ടാടെയായിരുന്നു അപകടം. വടക്കുനിന്നുവന്ന കാർ റോഡിന് സമീപത്തുകൂടി സൈക്കിളിൽ പോകുകയായിരുന്ന ചന്ദ്രൻപിള്ളയെ ഇടിക്കുകയായിരുന്നു. കരുവാറ്റ റേഷൻകടയിലെ ജീവനക്കാരനായിരുന്നു. വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ഭാര്യ: രുക്മിണിയമ്മ. മക്കൾ: ചന്ദ്രകല, ചന്ദ്രമോഹനൻ, ചന്ദ്രലേഖ. മരുമക്കൾ: അർച്ചന, സന്തോഷ് കുമാർ (സൗദി), വിശ്വാസ് ടി. പിള്ള (നാഗാലാൻഡ്). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ. (ചിത്രം എ.പി.ഡി 54) സ്‌കൂട്ടറിടിച്ച് പരിക്കേറ്റയാൾ മരിച്ചു അമ്പലപ്പുഴ: സ്‌കൂട്ടറിടിച്ച് പരിക്കേറ്റ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരുന്ന കാൽനടക്കാരൻ മരിച്ചു. അമ്പലപ്പുഴ കാക്കാഴം വെളിമ്പറമ്പ് പരമേശ്വരനാണ് (73) മരിച്ചത്. കഴിഞ്ഞമാസം 31ന് വൈകീട്ട് നാലിന് ദേശീയപാതയിൽ വളഞ്ഞവഴിക്ക് സമീപമായിരുന്നു അപകടം. ഭാര്യ: വിജയമ്മ. മക്കൾ: ഉത്തമൻ, രാജേഷ്, തുളസി, സിനി, സുമേഷ്, സുരേഷ്, സീമ. മരുമക്കൾ: ലിറ്റിമോൾ, സജിമോൾ, രാജൻ, ശിവദാസൻ, ആതിര, മീര, സുനിൽകുമാർ. അമ്പലപ്പുഴ പൊലീസ് കേസെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story