Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആലപ്പുഴ കുടിവെള്ള...

ആലപ്പുഴ കുടിവെള്ള പദ്ധതിയിലെ പ്രശ്നങ്ങൾ ചർച്ചചെയ്യാൻ പ്രത്യേക യോഗം ചേരും

text_fields
bookmark_border
ആലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയിലെ പ്രശ്നങ്ങൾ ചർച്ചചെയ്യാൻ പ്രത്യേക യോഗം വിളിക്കുന്നു. കലക്ടർ ടി.വി. അനുപമയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ല വികസന സമിതി യോഗത്തിലാണ് തീരുമാനം. കുടിവെള്ള പദ്ധതിയുടെ പൈപ്പുകൾ നിരന്തരം പൊട്ടുന്നതുമൂലം ജലവിതരണം തടസ്സപ്പെടുന്നതായും സ്ഥാപിച്ച പൈപ്പുകളുടെ ഗുണനിലവാരം പുനഃപരിശോധിക്കണമെന്നും മന്ത്രി ജി. സുധാകര​െൻറ പ്രതിനിധി ആവശ്യപ്പെട്ടു. പൈപ്പ് ലൈൻ സ്ഥാപിക്കാനുള്ള നടപടി വൈകുന്നത് അമ്പലപ്പുഴ-തിരുവല്ല റോഡി​െൻറ നിർമാണം തടസ്സപ്പെടുന്നതായും അദ്ദേഹം സൂചിപ്പിച്ചു. പ്രശ്നങ്ങൾ ചർച്ചചെയ്യാൻ പ്രത്യേകയോഗം വിളിക്കുമെന്ന് കലക്ടർ പറഞ്ഞു. ചേർത്തല വടക്കേ അങ്ങാടി വികസനത്തിന് സ്ഥലം ഏറ്റെടുക്കാൻ 8.5 കോടിയുടെയും നിർമാണ പ്രവർത്തനങ്ങൾക്കായി എം.എൽ.എ ഫണ്ടിൽനിന്ന് രണ്ടുകോടിയുടെയും ഭരണാനുമതി ലഭിച്ചതായി പൊതുമരാമത്ത് നിരത്തുവിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. മന്ത്രി പി. തിലോത്തമ​െൻറ പ്രതിനിധിയാണ് വിഷയം ഉന്നയിച്ചത്. പാതിരപ്പള്ളി ജങ്ഷനിൽ നിരന്തരം അപകടമുണ്ടാകുന്നതിനാൽ പൊലീസിനെ നിയോഗിക്കണമെന്നും നഗരത്തിൽ 157 ഇടങ്ങളിലായി കുടിവെള്ള പൈപ്പ്ലൈൻ പൊട്ടിക്കിടക്കുകയാണെന്നും അടിയന്തരമായി നന്നാക്കണമെന്നും മന്ത്രി ഡോ. ടി.എം. തോമസ് ഐസക്കി​െൻറ പ്രതിനിധി ആവശ്യപ്പെട്ടു. നെഹ്റു േട്രാഫി വാർഡിൽ വെള്ളമെത്തിയിട്ട് മാസങ്ങളായെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് അടിയന്തര നടപടിയെടുക്കാൻ വാട്ടർ അതോറിറ്റിക്ക് കലക്ടർ നിർദേശം നൽകി. വീയപുരം പഞ്ചായത്തിൽ കുടിവെള്ള വിതരണത്തിന് നടപടി സ്വീകരിക്കണമെന്നും ജനങ്ങളുടെ ബുദ്ധിമുട്ട് പരിഗണിച്ച് കലക്ടറേറ്റിലെ രണ്ടാമത്തെ ഗേറ്റ് തുറന്നിടണമെന്നും ഹരിപ്പാട് ജങ്ഷൻ, കലക്ടറേറ്റ് ജങ്ഷൻ എന്നിവിടങ്ങളിൽ സിഗ്നൽ സംവിധാനം സ്ഥാപിക്കണമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പ്രതിനിധി ആവശ്യപ്പെട്ടു. 15 പഞ്ചായത്തുകളിലായി 514 ഓരുമുട്ടുകൾ സ്ഥാപിക്കാൻ എസ്റ്റിമേറ്റ് തയാറാക്കി ചീഫ് എൻജിനീയർക്ക് നൽകിയതായും ഒക്ടോബർ ആദ്യവാരം ടെൻഡർ നടപടി പൂർത്തീകരിക്കുമെന്നും ഇറിഗേഷൻ തണ്ണീർമുക്കം ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനീയർ പറഞ്ഞു. ഓരുമുട്ടുകൾ സമയബന്ധിതമായി സ്ഥാപിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ പ്രതിനിധി ആവശ്യപ്പെട്ടു. പുളിക്കീഴ് താൽക്കാലിക ബണ്ട് നിർമിക്കുന്നതിന് ടെൻഡർ നടപടി തുടങ്ങിയതായി ഇറിഗേഷൻ എക്സിക്യൂട്ടിവ് എൻജിനീയർ യോഗത്തെ അറിയിച്ചു. നഗരത്തിൽ വെള്ളം എത്തിക്കാനുള്ള നടപടി വേണമെന്ന് നഗരസഭ ചെയർമാൻ തോമസ് ജോസഫ് ആവശ്യപ്പെട്ടു. മുല്ലക്കലിലെ കൈയേറ്റം ഒഴിപ്പിക്കാൻ കർശന നടപടി സ്വീകരിക്കണം. മാമ്പുഴക്കരി-എടത്വ റോഡ് നന്നാക്കാൻ 118 ലക്ഷം രൂപ അനുവദിച്ചെന്നും മഴക്കുശേഷം ടാറിങ് ആരംഭിക്കുമെന്നും നിരത്തുവിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ പറഞ്ഞു. ജനപ്രതിനിധികൾ ഉന്നയിക്കുന്ന പ്രശ്നങ്ങൾക്ക് യോഗത്തിൽതന്നെ മറുപടി നൽകാനുള്ള തയാറെടുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഉണ്ടാകണമെന്ന് കലക്ടർ ചൂണ്ടിക്കാട്ടി. വാർഷിക പദ്ധതികളുടെ 30 ശതമാനം തുക മാത്രമേ അവസാനപാദത്തിൽ അനുവദിക്കൂ എന്നതിനാൽ ഡിസംബറിനകം 70 ശതമാനം തുക ചെലവഴിക്കാനുള്ള നടപടികൾ സ്വീകരിക്കണം. ടെൻഡർ നടപടികളെല്ലാം വേഗത്തിൽ പൂർത്തീകരിച്ച് പദ്ധതികൾ വേഗത്തിലാക്കണമെന്നും കലക്ടർ പറഞ്ഞു. സംസ്ഥാന പദ്ധതി വിഹിതത്തിൽ 47 ശതമാനം തുക ചെലവഴിച്ചതായി യോഗം വിലയിരുത്തി. കേന്ദ്രാവിഷ്കൃത പദ്ധതികളിൽ 66 ശതമാനം ചെലവഴിച്ചു. മറ്റ് കേന്ദ്രസഹായ പദ്ധതികളിൽ 12 ശതമാനം ചെലവഴിച്ചു. ജില്ല പ്ലാനിങ് ഓഫിസർ എൻ.കെ. രാജേന്ദ്രൻ, ജില്ലതല ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story