Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഫിഫ അണ്ടർ 17 ഫുട്​ബാൾ: ...

ഫിഫ അണ്ടർ 17 ഫുട്​ബാൾ: ആലപ്പുഴയിൽ നാലുമണിക്കൂറിൽ രണ്ടുലക്ഷം ഗോളുകൾ തൊടുക്കും

text_fields
bookmark_border
ആലപ്പുഴ: രാജ്യം ആതിഥ്യം വഹിക്കുന്ന ഫിഫ അണ്ടർ 17 ഫുട്ബാൾ ലോകകപ്പി​െൻറ പ്രചാരണാർഥം നടക്കുന്ന 'വൺ മില്യൺ ഗോൾ' പരിപാടിയിൽ നാലുമണിക്കൂർ കൊണ്ട് രണ്ടുലക്ഷം ഗോളുകൾ അടിക്കാൻ ആലപ്പുഴ ജില്ല തയാറെടുക്കുന്നതായി കലക്ടർ ടി.വി. അനുപമ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇൗ മാസം 27ന് വൈകീട്ട് മൂന്നുമുതൽ ഏഴുവരെ നഗരസഭകളുടെയും ഗ്രാമപഞ്ചായത്തുകളുടെയും നേതൃത്വത്തിൽ അതാതിടങ്ങളിലാണ് പരിപാടി സംഘടിപ്പിക്കുക. ജില്ലയിൽ 176 കേന്ദ്രങ്ങളാണ് രജിസ്റ്റർ ചെയ്തത്. ലിംക ബുക്സ് ഒാഫ് വേൾഡ് റെക്കോഡ്സിൽ ഇടംപിടിക്കാനുള്ള ഒരുക്കം നടത്തുന്നുണ്ട്. വാർത്തസമ്മേളനത്തിൽ ജില്ല സ്‌പോർട്‌സ് കൗൺസിൽ പ്രസിഡൻറ് ഡോ. നിമ്മി അലക്‌സാണ്ടർ, സെക്രട്ടറി ജി. സുധീഷ് എന്നിവരും പങ്കെടുത്തു. മത്സ്യത്തൊഴിലാളി സംഗമം ജില്ലതല ഉദ്ഘാടനം തുറവൂർ: കേന്ദ്ര മത്സ്യനയത്തിനും വർഗീയതക്കുമെതിരെയും കടലും കായലും സംരക്ഷിക്കാനും എന്ന മുദ്രാവാക്യമുയർത്തി കേരള മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) സംഘടിപ്പിക്കുന്ന മത്സ്യത്തൊഴിലാളി സംഗമത്തി​െൻറ സംസ്ഥാന ജാഥ ജില്ലതല ഉദ്ഘാടനം സി.പി.എം ജില്ല സെക്രട്ടറി സജി ചെറിയാൻ നിർവഹിച്ചു. ഒ.ഐ. സ്റ്റാലിൻ അധ്യക്ഷത വഹിച്ചു. ജാഥ ക്യാപ്റ്റൻ ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.പി. ചിത്തരഞ്ജൻ, സി.പി.എം അരൂർ ഏരിയ സെക്രട്ടറി പി.കെ. സാബു, ജയിൻ ഏണസ്റ്റ്, പി.ഐ. ഹാരിസ്, പി.എ. ജോയി, ജി. ബാഹുലേയൻ, എൻ.എസ്. സന്ധ്യവ്, സാംജി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story