Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകയര്‍ മേഖലയിലെ...

കയര്‍ മേഖലയിലെ സര്‍ക്കാര്‍ നടപടികള്‍ തൊഴിലാളികള്‍ക്ക് കൈത്താങ്ങ് ^പ്രതിഭ ഹരി എം.എൽ.എ

text_fields
bookmark_border
കയര്‍ മേഖലയിലെ സര്‍ക്കാര്‍ നടപടികള്‍ തൊഴിലാളികള്‍ക്ക് കൈത്താങ്ങ് -പ്രതിഭ ഹരി എം.എൽ.എ ആലപ്പുഴ: കയര്‍ തൊഴിലാളി സഹായ പദ്ധതികള്‍ക്കൊപ്പം കയര്‍ ഉല്‍പന്ന വിപണി വിപുലപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ തേടുന്നതിലൂടെ ഈ വ്യവസായത്തിന് വലിയ കൈത്താങ്ങാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് യു. പ്രതിഭ ഹരി എം.എല്‍.എ പറഞ്ഞു. കയര്‍ കേരള-2017 സംവാദത്തില്‍ പങ്കെടുക്കുകയായിരുന്നു അവർ. കൃത്യമായി വിപണനമാര്‍ഗങ്ങള്‍ ഉണ്ടാകാതെ പോയതാണ് മേഖലയുടെ പിന്നാക്കം പോകലിന് വഴിതെളിച്ചത്. ഇപ്പോള്‍ ഉല്‍പന്ന വൈവിധ്യവത്കരണത്തിനും വിശാല വിപണി കണ്ടെത്താനും സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചുവരുകയാണ്. കയര്‍ മേഖലക്ക് പുതിയ ഉണര്‍വാണ് ഇതിലൂടെ ലഭിക്കുന്നതെന്ന് എം.എൽ.എ ചൂണ്ടിക്കാട്ടി. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ദലീമ ജോജോ, കയര്‍ കോര്‍പറേഷന്‍ ചെയര്‍മാൻ എന്നിവർ സംസാരിച്ചു. അവതാരകനും തിരക്കഥാകൃത്തുമായ സുനീഷ് വാരനാട് മോഡറേറ്ററായി. സമഗ്രവിദ്യാലയ ആരോഗ്യപദ്ധതി ചേർത്തല: ദേശീയ ആയുഷ്മിഷനും ഭാരതീയ ചികിത്സ വകുപ്പും ചേർന്ന് സർക്കാർ സ്കൂളുകളിൽ സമഗ്രവിദ്യാലയ ആരോഗ്യ പദ്ധതി നടപ്പാക്കുന്നു. കുട്ടികളിലെ ശാരീരിക-മാനസിക-സാമൂഹിക വെല്ലുവിളി നേരിടാനുള്ള സമഗ്ര സമീപനമാണ് ലക്ഷ്യം. ജില്ലതല ഉദ്ഘാടനവും ഔഷധസസ്യ പ്രദർശനവും തിങ്കളാഴ്ച രാവിലെ 10ന് ചേർത്തല തെക്ക് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മന്ത്രി പി. തിലോത്തമൻ നിർവഹിക്കും. യോഗപരിശീലനം, ഔഷധസസ്യ പ്രദർശനവും വിതരണവും, രക്തപരിശോധന തുടങ്ങിയവയാണ് മറ്റുപ്രവർത്തനങ്ങളെന്ന് ഡി.എം.ഒ ഡോ. എ.പി. ശ്രീകുമാർ, ജില്ല കോഒാഡിനേറ്റർ ഡോ. ആർ. രഞ്ജിഷ് രാജ്, സീനിയർ മെഡിക്കൽ ഓഫിസർ ഡോ. മേഴ്സി ജോസ് എന്നിവർ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story