Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്വകാര്യബസ് ജീവനക്കാരെ ...

സ്വകാര്യബസ് ജീവനക്കാരെ വിദ്യാർഥികൾ കൈയേറ്റം ചെയ്തു

text_fields
bookmark_border
ആലപ്പുഴ: കൺസഷൻ നൽകാത്തതി​െൻറ പേരിൽ വിദ്യാർഥികൾ സ്വകാര്യബസ് ജീവനക്കാരെ കൈയേറ്റം ചെയ്തു. സംഭവത്തിൽ പ്രതിഷേധിച്ച് നഗരത്തിൽ ബസ് തൊഴിലാളികൾ ശനിയാഴ്ച പണിമുടക്കി. ചേർത്തല -അമ്പലപ്പുഴ റൂട്ടുകളിലെ ബസുകളാണ് പണിമുടക്കിയത്. വെള്ളിയാഴ്ച വൈകീട്ട് ആറിന് ടി.ഡി സ്കൂളിന് സമീപമായിരുന്നു സംഭവം. മണ്ണഞ്ചേരി-ഇരട്ടകുളങ്ങര മെഹ്റം ബസിലെ ഡ്രൈവർ അൻസാദ് (28), കണ്ടക്ടർ മുഹമ്മദ് ഷിനാൻ (24) എന്നിവർക്കാണ് മർദനമേറ്റത്. സ്കൂൾ സമയം കഴിഞ്ഞതിനാൽ കൺസഷൻ നൽകാൻ കഴിയില്ലെന്ന് ജീവനക്കാർ പറഞ്ഞതാണ് ആക്രമണത്തിന് കാരണം. എസ്.എഫ്.ഐയുടെ നേതൃത്വത്തിെല സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് ബസ് ജീവനക്കാർ ആരോപിച്ചു. ഗുരുതര പരിക്കേറ്റ ഇരുവരെയും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലും ആക്രമണം നടത്തിയതായും പറയുന്നു. ജീവനക്കാരുടെ സംയുക്ത സമരസമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. രാവിലെ ഒമ്പതിന് തുടങ്ങിയ പണിമുടക്ക് പി.എസ്.സി പരീക്ഷ എഴുതാൻ നഗരത്തിൽ എത്തിയവരെ വലച്ചു. സ്വകാര്യബസ് ജീവനക്കാർക്കുനേരെ ഉണ്ടായ നാലാമത്തെ സംഭവമാണ് വെള്ളിയാഴ്ച അരങ്ങേറിയത്. സംഭവത്തിൽ കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് വിദ്യാർഥി യൂനിയൻ പ്രതിനിധികൾ കലക്ടർ, ആർ.ടി.ഒ എന്നിവരുടെ യോഗത്തിൽ ഉറപ്പുതന്നിരുന്നു. എന്നാൽ, അത് ലംഘിക്കപ്പെട്ടിരിക്കുകയാണെന്ന് സെക്രട്ടറി പി.ജെ. കുര്യൻ പറഞ്ഞു. വിദ്യാർഥികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ബസ് ജീവനക്കാർ ആലപ്പുഴ നോർത്ത് പൊലീസിൽ പരാതി നൽകി. സി.പി.ഐ സായാഹ്ന ധര്‍ണ 28ന് ആലപ്പുഴ: ഇന്ധനവില വര്‍ധനക്കും സംഘ്പരിവാർ ആള്‍ക്കൂട്ട കൊലകള്‍ക്കും അസഹിഷ്ണുതക്കും എതിരെയും സി.പി.ഐ 28ന് ജില്ലയിലെ 15 കേന്ദ്രങ്ങളില്‍ സായാഹ്ന ധര്‍ണ നടത്തും. ആലപ്പുഴയിൽ ടി. പുരുഷോത്തമനും ഹരിപ്പാട്ട് പി. പ്രസാദും ചേര്‍ത്തലയിൽ ടി.ജെ. ആഞ്ചലോസും ധർണ ഉദ്ഘാടനം ചെയ്യും. കുട്ടനാട് -ജോയിക്കുട്ടി ജോസ്, ചേര്‍ത്തല സൗത്ത് -എ. ശിവരാജന്‍, ചാരുംമൂട് -കെ.എം. ചന്ദ്രശര്‍മ, മാരാരിക്കുളം -പി. ജ്യോതിസ്, അരൂര്‍ ഈസ്റ്റ് -എം.കെ. ഉത്തമന്‍, കായംകുളം -എ. ഷാജഹാന്‍, മാവേലിക്കര -ജി. കൃഷ്ണപ്രസാദ്‌, അമ്പലപ്പുഴ -വി. മോഹന്‍ദാസ്‌, അരൂര്‍ -ഡി. സുരേഷ് ബാബു, ഭരണിക്കാവ് -കെ. ചന്ദ്രനുണ്ണിത്താന്‍, മാന്നാര്‍ -എന്‍. രവീന്ദ്രന്‍, ചെങ്ങന്നൂര്‍ -കെ.എസ്. രവി എന്നിവരാണ് മറ്റിടങ്ങളിൽ ഉദ്ഘാടകരെന്ന് ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story