Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുപ്രസിദ്ധ...

കുപ്രസിദ്ധ പോക്കറ്റടിക്കാരന്‍ അങ്കമാലി പൊലീസി​െൻറ പിടിയില്‍

text_fields
bookmark_border
അങ്കമാലി: ബസുകളും ട്രെയിനുകളും കേന്ദ്രീകരിച്ച് വയോജനങ്ങളുടെ പണം കവരുന്ന . കാസർകോട് കാഞ്ഞങ്ങാട് കാരക്കോട് വട്ടപ്പള്ളിയില്‍ വീട്ടില്‍ ഇക്ബാലിനെയാണ് (54) അങ്കമാലി സി.െഎ എസ്. മുഹമ്മദ് റിയാസി​െൻറ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. മൂക്കന്നൂര്‍ താബോര്‍ പൊറോടത്താന്‍ വീട്ടില്‍ വേലുവി​െൻറ (60) 1050 രൂപ പോക്കറ്റടിച്ചതിനെത്തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. വെള്ളിയാഴ്ച വൈകീട്ട് അങ്കമാലി ടൗണില്‍ എസ്.ബി.ഐക്ക് സമീപത്തെ സ്റ്റോപ്പില്‍നിന്ന് മൂക്കന്നൂര്‍ ഭാഗത്തേക്കുള്ള ബസില്‍ കയറുമ്പോഴാണ് വേലുവി​െൻറ പണം പ്രതി കവര്‍ന്നത്. ഇതിനുശേഷം പ്രതി മുന്‍ വാതിലിലൂടെ രക്ഷപ്പെടുകയും ചെയ്തിരുന്നു. ബസ് പുറപ്പെട്ടശേഷം ടിക്കറ്റെടുക്കാന്‍ ശ്രമിക്കുമ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം വേലു അറിയുന്നത്. തുടര്‍ന്ന് യാത്രക്കാരുടെയും നാട്ടുകാരുടെയും സഹായത്തോടെ വേലു അങ്കമാലി പൊലീസില്‍ പരാതി നല്‍കി. ഇവർ നല്‍കിയ സൂചനയനുസരിച്ച് പ്രതിക്ക് പൊലീസ് തിരച്ചില്‍ ശക്തമാക്കി. രാത്രി ഒമ്പതോടെ അങ്കമാലി കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍നിന്നാണ് പ്രതി പിടിയിലായത്. ആലുവ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. 2014ല്‍ ട്രെയിനില്‍ സഞ്ചരിക്കുമ്പോള്‍ വയോധിക​െൻറ പോക്കറ്റടിച്ച കേസില്‍ ചെങ്ങന്നൂര്‍ റെയില്‍വേ പൊലീസും മൂന്നര വര്‍ഷം മുമ്പ് ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന പോക്കറ്റടിക്കേസില്‍ കോഴിക്കോട് ടൗണ്‍ പൊലീസും പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്. എസ്.ഐ കെ.സി. രമേശ്, എ.എസ്.ഐ ഷൈജു, സി.പി.ഒമാരായ ജിന്‍സണ്‍, റോണി തുടങ്ങിയവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story