Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇന്ധനവില ഉടൻ കുറയും...

ഇന്ധനവില ഉടൻ കുറയും ^മന്ത്രി

text_fields
bookmark_border
ഇന്ധനവില ഉടൻ കുറയും -മന്ത്രി അഹ്മദാബാദ്: ഏതാനും ദിവസത്തിനകം ഇന്ധന വില കുറയുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ. പെട്രോളിയം ഉൽപന്നങ്ങളെ ഉടൻ ജി.എസ്.ടിക്ക് കീഴിൽ കൊണ്ടുവരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. അമേരിക്കയിലെ ചുഴലിക്കാറ്റ് കാരണമാണ് വില വർധിച്ചത്. അന്തർദേശീയ വിപണിയിൽ വിലകുറയുേമ്പാൾ ഇവിടെയും കുറയും. കഴിഞ്ഞ മൂന്ന് ദിവസമായി വില കുറയാൻ തുടങ്ങിയിട്ടുണ്ട്. ക്ഷേമപദ്ധതികൾക്കും പശ്ചാത്തല വികസനപ്രവൃത്തികൾക്കുമാണ് നികുതി ഉപയോഗിക്കുന്നത്. അതിനാൽ നികുതി മറ്റൊന്നിലേക്ക് മാറ്റാൻ കഴിയില്ല. ഇന്ധനവില വർധനവ് തടയാൻ നികുതി കുറക്കുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Show Full Article
TAGS:LOCAL NEWS 
Next Story