Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവ്യാജചികിത്സക്ക്...

വ്യാജചികിത്സക്ക് തടയിടാൻ കൂട്ടായ പ്രവർത്തനം വേണം ^ആയുർവേദ മെഡിക്കൽ അസോ.

text_fields
bookmark_border
വ്യാജചികിത്സക്ക് തടയിടാൻ കൂട്ടായ പ്രവർത്തനം വേണം -ആയുർവേദ മെഡിക്കൽ അസോ. കൊച്ചി: വർധിച്ചുവരുന്ന വ്യാജ ചികിത്സക്ക് തടയിടാൻ ബഹുജന പങ്കാളിത്തത്തോടെ കൂട്ടായ പ്രവർത്തനം വേണമെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. പ്രകൃതിജീവനം, നാട്ടുചികിത്സ, ജൈവചികിത്സ തുടങ്ങിയ പേരുകളിൽ ബോധവത്കരണ പ്രഭാഷണം അടക്കം നടത്തിയാണ് ചികിത്സ തട്ടിപ്പുകൾ അരങ്ങേറുന്നത്. ശാസ്ത്രത്തിന് നിരക്കാത്ത കാര്യങ്ങൾ ആധികാരികമായി പ്രചരിപ്പിച്ച് പൊതുജനാരോഗ്യത്തിന് വലിയ ഭീഷണിയാണ് ഇക്കൂട്ടർ ഉയർത്തുന്നത്. ശരിയായ രോഗനിർണയം നടത്തി ആവശ്യമുള്ള മരുന്നുകൾ നൽകാനുള്ള പരിശീലനം അംഗീകൃത വൈദ്യ വിദ്യാഭ്യാസത്തിലൂടെയേ ലഭിക്കൂ. വ്യാജ വൈദ്യ​െൻറ ചികിത്സക്കിടെ എന്തെങ്കിലും സഭവിച്ചാൽ സംരക്ഷണം ലഭിക്കില്ല. വ്യാജചികിത്സകർ വർധിക്കുന്ന സാഹചര്യത്തിൽ 2003ൽ എ.എം.എ.ഐ കേരള ഹൈകോടതിയെ സമീപിച്ചതി​െൻറ ഫലമായി അംഗീകൃത യോഗ്യതയില്ലാത്തവർ ചികിത്സിക്കുന്നത് നിയമവിരുദ്ധമായി പ്രഖ്യാപിച്ച് ഉത്തരവിറക്കി. നവമാധ്യമങ്ങളിലൂടെ അനുഭവസാക്ഷ്യ പ്രചാരണം നടത്തി വ്യാജന്മാർ ഇപ്പോഴും തുടരുകയാണ്. ആൻറി ക്വാക്കറി സെൽ രൂപവത്കരിച്ച് വ്യാജ ചികിത്സക്കെതിരെ ഫലപ്രദമായ നടപടി സ്വീകരിക്കണം. ആരോഗ്യകേന്ദ്രങ്ങൾക്ക് ലൈസൻസ് കൊടുക്കുന്നതിനുമുമ്പ് അംഗീകൃത ഡോക്ടർ ഉണ്ടെന്ന് തദ്ദേശ സ്ഥാപനങ്ങൾ ഉറപ്പുവരുത്തണം. ഇൗമാസം 26 വ്യാജവൈദ്യ വിരുദ്ധദിനമായി ആചരിക്കുമെന്ന് ‍അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കലക്ടറേറ്റ് പരിസരത്ത് രാവിലെ 10.30ന് മാർച്ചും ധർണയും നടത്തും. ഹൈബി ഇൗഡൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡൻറ് ഡോ. ദേവീദാസ് വെള്ളോടി, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ഡോ.സി.ആർ. സാദത്ത്, ഡോ. മനോജ്കുമാർ, ഡോ.ജി. അർച്ചന എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. സൈൻസ് ഷോർട്ട് ഡോക്യുമ​െൻററി ചലച്ചിത്രോത്സവം കൊച്ചി: ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ നടത്തുന്ന സൈൻസ് ഷോർട്ട് ഡോക്യുമ​െൻററി ചലച്ചിത്രോത്സവം 26 മുതൽ 30 വരെ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മാധ്യമപ്രവർത്തക ഗൗരി ലങ്കേഷി​െൻറ ഓർമക്ക് സമർപ്പിച്ച മേള 26ന് വൈകീട്ട് ആറിന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. രാവിലെ മുതൽ രണ്ട് സ്ക്രീനുകളിലായി പ്രദർശനം നടത്തും. കുർദിശ് വംശജ മിസ്ഗർ മുജ്ദെ ആർസലൻറ 'അറിൻ', കുർദിശ് വംശജൻ ബുലൻറ് ഓസ്തുർക്കി​െൻറ 'ഹൗസ് വിത്ത് എ സ്മാൾ വിൻഡോസ്' എന്നിവയാണ് ഉദ്ഘാടന ചിത്രങ്ങൾ. ഡോക്യു ചിത്രങ്ങളുടെ മത്സരവിഭാഗം, ഫിലിംസ് ഡിവിഷൻ ഡോക്യുമ​െൻററി, കൺട്രി ഫോക്കസ് വിഭാഗത്തിലെ തുർക്കി ചിത്രങ്ങൾ, ക്രൊയേഷ്യൻ ഹ്രസ്വചിത്രം, ഇൻറർനാഷനൽ വിൻഡോ വിഭാഗം, ഹോമേജ് വിഭാഗം എന്നിവയിലാണ് പ്രദർശനം. ജോൺ എബ്രഹാം അനുസ്മരണം ക്യുറേറ്ററും നിരൂപകനുമായ അമ്രിത് ഗാംഗറും കെ.ആർ. മോഹനൻ അനുസ്മരണം സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദും നടത്തും. ഓപൺ ഫോറവും മീറ്റ് ദ ഡയറക്ടേഴ്സും നടക്കും. 30ന് വൈകീട്ടാണ് അവാർഡ്ദാന ചടങ്ങ്. ആർട്ടിസ്റ്റിക് ഡയറക്ടർ എ. മീരാസാഹിബ്, കലാധരൻ, എം. ഗോപിനാഥൻ, അനൂപ് വർമ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story