Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightക്വാറി മാഫിയകൾക്ക്‌...

ക്വാറി മാഫിയകൾക്ക്‌ സർക്കാർ ഒത്താശ ചെയ്യുന്നു -^ജോൺ പെരുവന്താനം

text_fields
bookmark_border
ക്വാറി മാഫിയകൾക്ക്‌ സർക്കാർ ഒത്താശ ചെയ്യുന്നു --ജോൺ പെരുവന്താനം ആലുവ: കേരളത്തി​െൻറ പശ്ചിമഘട്ടവും പരിസ്ഥിതിയും നശിപ്പിക്കാൻ ക്വാറി മാഫിയകൾക്ക്‌ സർക്കാർ ഒത്താശ ചെയ്യുകയാണെന്ന് പരിസ്ഥിതി പ്രവർത്തകൻ ജോൺ പെരുവന്താനം കുറ്റപ്പെടുത്തി. പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി നടത്തുന്ന പശ്ചിമഘട്ട രക്ഷായാത്രക്ക്‌ സോളിഡാരിറ്റി ജില്ല കമ്മിറ്റി ആലുവയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പെരിയാർ സംരക്ഷണ സമിതി നേതാവ്‌ അഡ്വ. ചിന്നൻ ടി. പൈനാടത്ത്‌ മുഖ്യ പ്രഭാഷണം നടത്തി. സോളിഡാരിറ്റി ജില്ല പ്രസിഡൻറ് എ. അനസ്‌ അധ്യക്ഷത വഹിച്ചു. എം.കെ. പ്രസാദ്‌, എം.കെ ദാസൻ, പ്രഫ. സീതാരാമൻ, വേണു വാര്യത്ത്‌, ഗീതാനന്ദൻ, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് അബൂബക്കർ ഫാറൂഖി, വെൽെഫയർ പാർട്ടി ജില്ല കമ്മിറ്റി അംഗം അർഷാദ്‌, ജന. സെക്രട്ടറി പി.എം. റഫീഖ്, ജില്ല കമ്മിറ്റി അംഗം മൊയീനുദ്ദീൻ അഫ്സൽ തുടങ്ങിയവർ സംസാരിച്ചു. സോളിഡാരിറ്റി ജില്ല സെക്രട്ടറിമാരായ എ.എൻ. നിയാസ്‌, മൻസൂർ കല്ലേലിൽ, പി.എം. സജീദ്‌, അബ്ദുൽ ഹയ്യ്‌, ജില്ല കമ്മിറ്റി അംഗം സലാം തായിക്കാട്ടുകര തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story