Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറീജനൽ സമ്മേളനം

റീജനൽ സമ്മേളനം

text_fields
bookmark_border
കൊച്ചി: വിജയ ബാങ്ക് വർക്കേഴ്സ് ഒാർഗനൈസേഷ​െൻറ കൊച്ചി എറണാകുളം എ.െഎ.ബി.ഇ.എ ഹാളിൽ നടന്നു. പൊതുസമ്മേളനം വി.ബി.ഡബ്ല്യു.ഒ ദേശീയ ജനറൽ സെക്രട്ടറി എസ്.ഡി. ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യ വർക്കിങ് പ്രസിഡൻറ് ഡി. ഗോപാലകൃഷ്ണ അധ്യക്ഷത വഹിച്ചു. എ.കെ.ബി.ഇ.എഫ് ഡെപ്യൂട്ടി ജനറൽ സെക്രട്ടറി മാത്യു ജോർജ്, വിജയ ബാങ്ക് റീജനൽ മാനേജർ വെങ്കിടേശ ഷെട്ടി, വി.ബി.ഡബ്ല്യു.ഒ ദേശീയ പ്രസിഡൻറ് മുദുണ്ണ ഷെട്ടി, ജോയൻറ് സെക്രട്ടറി എം. അബ്ദുൽ ഹക്കീം, റിട്ട. അസോസിയേഷൻ സെക്രട്ടറി ജോൺ സിറിയക്, ആർ. ദാമോദരൻ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ പി.ആർ. സുരേഷ് സ്വാഗതവും കൺവീനർ വർഗീസ് വിതയത്തിൽ നന്ദിയും പറഞ്ഞു. 'മദ്യനയത്തിനെതിരെ പോരാട്ടത്തിന് തയാറാകണം' കൊച്ചി: സർക്കാറി​െൻറ പുതിയ മദ്യനയത്തിനെതിരെ ശക്തമായ നിരന്തര സമര പോരാട്ടത്തിന് തയാറാകണമെന്ന് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി സംസ്ഥാന ചെയർമാൻ ബിഷപ് മാർ റെമജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു. മദ്യവിരുദ്ധസമിതി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ദ്വിദിന കൗൺസലിങ് ക്യാമ്പ് കലൂർ റിന്യൂവൽ സ​െൻററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്രൈസ്തവർക്കുവേണ്ടി മാത്രമല്ല വിവിധ മദ്യവിരുദ്ധ സംഘടനകൾ പോരാടുന്നത്. തിന്മക്കെതിരെയുള്ള പോരാട്ടമാണിത്. ഇതിനെ വർഗീയവത്കരിച്ച് ലാഭം കൊയ്യാൻ ആരും തയാറാകേണ്ട. മദ്യമുതലാളിമാരെ കൂട്ടുപിടിച്ച സർക്കാറിന് കേരള സമൂഹം കനത്ത തിരിച്ചടി നൽകും. മദ്യത്തിന് അടിപ്പെട്ടവരെ ബോധവത്കരിച്ച് ചികിത്സ നൽകാൻ പ്രവർത്തകർ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. മദ്യവിരുദ്ധ ഏകോപനസമിതി സംസ്ഥാന ചെയർമാൻ ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഫാ. ജേക്കബ് വെള്ളമരുതുങ്കൽ, പ്രോഗ്രാം സെക്രട്ടറിമാരായ അഡ്വ. ചാർളിപോൾ, പ്രസാദ് കുരുവിള, ഫാ. സെബാസ്റ്റ്യൻ പെരുനിലം, വി.ഡി. രാജു, ജോസ് ചെമ്പിശേരി, ബെനഡിക്ട് ക്രിേസാസ്റ്റം, ആൻറണി ജേക്കബ്, തോമസുകുട്ടി മണക്കുന്നേൽ, തങ്കച്ചൻ വെളിയിൽ, സിസ്റ്റർ ആനീസ് തോട്ടപ്പിള്ളി, തങ്കച്ചൻ കൊല്ലക്കൊമ്പിൽ, മിനി ആൻറണി, ഷൈബി പാപ്പച്ചൻ എന്നിവർ സംസാരിച്ചു. ചിത്രം er3 kcbc മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ദ്വിദിന കൗൺസലിങ് ക്യാമ്പ് കലൂർ റിന്യൂവൽ സ​െൻററിൽ ബിഷപ് മാർ റെമജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story