Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightന്യൂനപക്ഷ...

ന്യൂനപക്ഷ ക്ഷേമപദ്ധതികൾ പ്രയോജനപ്പെടുത്തണം ^ചെയർമാൻ

text_fields
bookmark_border
ന്യൂനപക്ഷ ക്ഷേമപദ്ധതികൾ പ്രയോജനപ്പെടുത്തണം -ചെയർമാൻ പെരുമ്പാവൂർ: ന്യൂനപക്ഷ ക്ഷേമത്തിനുള്ള സർക്കാർ പദ്ധതികൾ പ്രയോജനപ്പെടുത്താൻ കൂട്ടായ പരിശ്രമമുണ്ടാകണമെന്ന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ കമീഷൻ ചെയർമാൻ പി.കെ. ഹനീഫ ആവശ്യപ്പെട്ടു. പെരുമ്പാവൂർ കരുണ ഫൗണ്ടേഷ​െൻറ ന്യൂനപക്ഷ വിദ്യാഭ്യാസ ക്ഷേമപദ്ധതിയായ 'ടാലൻറ് ആൻഡ് എക്സ്ലൻറ്സി'​െൻറ ആറാമത് ബാച്ച് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ബാച്ചിലെ മികച്ച വിദ്യാർഥികൾക്ക് അവാർഡുകളും അദ്ദേഹം വിതരണം ചെയ്തു. കരുണ ഫൗണ്ടേഷൻ ഡയറക്ടർ ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത് അധ്യക്ഷത വഹിച്ചു. റിട്ട. ജഡ്ജി എം.ഇ. അലിയാർ, മുൻ എ.ഇ.ഒ െഎഷ ബീവി, അഡ്വ. സി.കെ. സെയ്തുമുഹമ്മദാലി, സെക്രട്ടറി വി.എസ്. കുഞ്ഞുമുഹമ്മദ്, എ.എസ്. കുഞ്ഞുമുഹമ്മദ് എന്നിവർ സംസാരിച്ചു. photo er pbvr karuna കരുണ ഫൗണ്ടേഷ​െൻറ ആറാമത് ബാച്ചി​െൻറ ഉദ്ഘാടനം പെരുമ്പാവൂരിൽ സംസ്ഥാന ന്യൂനപക്ഷ കമീഷൻ ചെയർമാൻ പി.കെ. ഹനീഫ നിർവഹിക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story