Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആളില്ലാത്ത വീട്...

ആളില്ലാത്ത വീട് കുത്തിത്തുറന്ന് 35 പവനും പണവും കവർന്നു

text_fields
bookmark_border
ചെങ്ങമനാട്: അത്താണിയില്‍ പട്ടാപ്പകല്‍ ആളില്ലാത്ത വീട് കുത്തിത്തുറന്ന് 35 പവൻ ആഭരണങ്ങളും 43,000 രൂപയും കവര്‍ന്നു. ദേശീയപാതയില്‍ അത്താണി ഗവ.എല്‍.പി സ്കൂളിന് എതിര്‍വശത്തെ നവീന്‍ നിവാസില്‍ പ്രസന്ന​െൻറ വീട്ടിലാണ് മോഷണം നടന്നത്. പ്രസന്നനും ഭാര്യ വത്സലയും മാത്രമാണ് ഇവിടെ താമസിക്കുന്നത്. മകന്‍ നവീനും കുടുംബവും ആസ്ട്രേലിയയിലാണ്. ശനിയാഴ്ച രാവിലെ കുടുംബ ചടങ്ങില്‍ പങ്കെടുക്കാന്‍ കോട്ടയത്ത് പോയി വൈകീട്ട് തിരിെച്ചത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. മുന്‍വശത്തെ വാതില്‍ ഒരാള്‍ക്ക് കയറാവുന്ന വലുപ്പത്തില്‍ യന്ത്രമുപയോഗിച്ച് മുറിച്ചുമാറ്റിയാണ് അകത്ത് കടന്നത്. മൂന്ന് കിടപ്പുമുറികളും ഹാളും അടുക്കളയും വര്‍ക്ക് ഏരിയയും അടങ്ങുന്നതാണ് വീട്. മുന്‍വശത്തെ വാതില്‍ മാത്രമാണ് അടച്ചിരുന്നത്. മുറിക്കകത്തെ എല്ലാ അലമാരകളുടെയും പൂട്ടുകളും ലോക്കറുകളും തകര്‍ത്ത നിലയിലായിരുന്നു. വസ്ത്രങ്ങളും മറ്റുവസ്തുക്കളും വാരി വിതറിയ നിലയിലാണ്. മേശയിലുണ്ടായിരുന്ന മൊബൈല്‍ ഫോണുകളും കാമറകളും നഷ്ടപ്പെട്ടില്ല. വീടി​െൻറ പിൻവശം ഇരുമ്പ് ഗ്രില്ല് സ്ഥാപിച്ചിരിക്കുന്നതിനാല്‍ മോഷണത്തിനുശേഷം മുന്‍ വാതിലിലൂടെയാകാം രക്ഷപ്പെട്ടിരിക്കുക. നെടുമ്പാശ്ശേരി പൊലീസും വിരലടയാള വിദഗ്ധരും സ്ഥലെത്തത്തി പരിശോധന നടത്തി. അന്വേഷണം ആരംഭിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story