Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഗൃഹനാഥൻ കിടപ്പിൽ;...

ഗൃഹനാഥൻ കിടപ്പിൽ; കനിവുതേടി കുടുംബം

text_fields
bookmark_border
എടവനക്കാട്: കുടുംബത്തി​െൻറ നെടുംതൂണായ ഗൃഹനാഥ​െൻറ ചലനമറ്റ കിടപ്പിൽ തേങ്ങി ദരിദ്ര കുടുംബം. വർഷങ്ങൾക്കു മുമ്പുണ്ടായ ദുരന്തത്തിനിരയായ യുവാവാണ് സഹജീവികളുടെ കാരുണ്യം കാത്തുകഴിയുന്നത്. 2012 മാർച്ച് 26ന് പുലർച്ച പൊതുടാപ്പിൽനിന്ന് വെള്ളമെടുത്ത് വീട്ടിലേക്ക് മടങ്ങിയ തെക്കൻ മാലിപ്പുറം ചെള്ളപ്പുറത്ത് കടേക്കുഴി റിയാദ് (37) പായലിൽ തെന്നിവീണ് അപകടത്തിൽപെടുകയായിരുന്നു. കാനയിലേക്ക് വീണ യുവാവി​െൻറ സുഷുമ്നാനാഡി തകർന്നു. വീഴ്ചക്കുശേഷം റിയാദിന് എഴുന്നേൽക്കാനോ നടക്കാനോ വയ്യാതായി. ഭാര്യയും ഒന്നും മൂന്നും വയസ്സുള്ള രണ്ട് പെൺമക്കളും വൃദ്ധ മാതാപിതാക്കളുമടങ്ങുന്ന ദരിദ്ര കുടുംബം ചികിത്സക്കായി മുട്ടാത്ത വാതിലുകളില്ല. അഭ്യുദയകാംക്ഷികളായ ചിലരുടെ സഹായത്താലാണ് കഴിഞ്ഞ അഞ്ചുവർഷമായി കുടുംബം കഴിയുന്നത്. മുൻ സർക്കാറി​െൻറ ജനസമ്പർക്ക പരിപാടിയിൽനിന്ന് ലഭിച്ച 50,000 രൂപയുൾപ്പെടെ അഞ്ചുലക്ഷം ചെലവഴിച്ച് റിയാദിനെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. കുടുംബം പുലർത്താൻ വെൽഡിങ് ജോലി ചെയ്തിരുന്ന റിയാദ് പണി കുറവുള്ളപ്പോൾ മീൻ കച്ചവടമുൾപ്പെടെ ജോലികളും ചെയ്യുമായിരുന്നു. എഴുന്നേറ്റുനിൽക്കാൻ കഴിയുമെന്ന പ്രതീക്ഷയറ്റ റിയാദ് പറക്കമുറ്റാത്ത മക്കളെയും മാതാപിതാക്കെളയും സ്വന്തമായൊരു വീട്ടിൽ പാർപ്പിക്കുന്നതാണ് സ്വപ്നം കാണുന്നത്. തെക്കൻ മാലിപ്പുറം ചെള്ളപ്പുറം കോളനിയിൽ മുസ്ലിം പള്ളിക്കു സമീപമുള്ള അംഗൻവാടിക്കരികിലെ ചെറിയ ഇടവഴിയിലാണ് റിയാദി​െൻറ വാടക വീട്. റിയാദിനും കുടുംബത്തിനും വീടൊരുക്കാൻ ഭവനനിർമാണ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. തെക്കൻ മാലിപ്പുറം മഹല്ല് ജുമാമസ്ജിദ് കമ്മിറ്റി സെക്രട്ടറി സി.കെ. മജീദ്, ട്രഷറർ എൻ.കെ. അബ്ദുൽ അസീസ്, എം.എം. സഫ്വാൻ എന്നിവർ മുഖ്യ ഭാരവാഹികളായ കമ്മിറ്റി തെക്കൻ മാലിപ്പുറം 'സ്മാർട്ട്' പ്രൊജക്ടി​െൻറ ആഭിമുഖ്യത്തിലാണ് വീട് നിർമിക്കാനൊരുങ്ങുന്നത്. ഭാര്യ മുംതാസി​െൻറ പേരിൽ സൗത്ത് ഇന്ത്യൻ ബാങ്ക് മുരിക്കുംപാടം ബ്രാഞ്ചിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 0609053000010013. െഎ.എഫ്.എസ്.സി: SIBL 0000609. ഫോൺ: 9447563600
Show Full Article
TAGS:LOCAL NEWS 
Next Story