Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമീസിൽസ്,​ റുബെല്ല:...

മീസിൽസ്,​ റുബെല്ല: തീവ്രയജ്ഞ പരിപാടി ഒക്ടോബർ മൂന്നിന് തുടങ്ങും

text_fields
bookmark_border
കൊച്ചി: മീസിൽസ്, റുബെല്ല പ്രതിരോധ കുത്തിവെപ്പ് കാമ്പയിൻ വിജയിപ്പിക്കാൻ എല്ലാ വകുപ്പുകളുടെയും ഏകോപിച്ച പ്രവർത്തനം ഉണ്ടാകണമെന്ന് കലക്ടർ കെ. മുഹമ്മദ് വൈ. സഫീറുല്ല പറഞ്ഞു. വിവിധ വകുപ്പ് പ്രതിനിധികളുടെ ജില്ലതല ഏകോപനയോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ഒക്ടോബർ മൂന്നിനാണ് ജില്ലയിൽ കാമ്പയിൻ ആരംഭിക്കുന്നത്. ഒമ്പതുമാസം മുതൽ പത്താം ക്ലാസ്വരെയുള്ള കുട്ടികൾക്കാണ് മീസിൽസ് (അഞ്ചാംപനി), റുബെല്ല രോഗങ്ങൾക്കെതിരെ പ്രതിരോധ കുത്തിവെപ്പ് നൽകുന്നത്. രണ്ട് രോഗങ്ങൾക്കെതിരെ ഏറെ വർഷങ്ങളായി പ്രചാരത്തിലുള്ളതും സുരക്ഷിതവുമായ വാക്സിൻ ഒറ്റഡോസായി കുത്തിവെപ്പിലൂടെ നൽകും. 2020ഓടെ രോഗങ്ങൾ ഇല്ലാതാക്കുകയാണ് ലക്ഷ്യം. തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹികനീതി വകുപ്പുകളിലെ ജില്ലതല ഉദ്യോഗസ്ഥർക്കുള്ള ശിൽപശാലകൾ പൂർത്തിയായി. പ്രതിരോധ കുത്തിവെപ്പെടുക്കാനുള്ള സൗകര്യം അതത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒരുക്കണമെന്ന് കലക്ടർ നിർദേശം നൽകി. പ്രതിരോധ കുത്തിവെപ്പ് നൽകുന്ന വാക്സിനേറ്റർമാർക്ക് അവസാനഘട്ട പരിശീലനം അടുത്തയാഴ്ചയാണ്. ജില്ലയിൽ എഴരലക്ഷം കുട്ടികൾക്കാണ് പ്രതിരോധ കുത്തിവെപ്പ് നൽകേണ്ടത്. ഡബ്ല്യു.എച്ച്.ഒ സർവെയ്ലൻസ് മെഡിക്കൽ ഓഫിസർ ഡോ. പ്രതാപചന്ദ്രൻ പരിപാടി വിശദീകരിച്ചു. ജില്ല മെഡിക്കൽ ഓഫിസർ ഡോ. എൻ.കെ. കുട്ടപ്പൻ, ദേശീയ ആരോഗ്യദൗത്യം ജില്ല േപ്രാഗ്രാം മാനേജർ ഡോ. മാത്യൂസ് നമ്പേലി, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ.ആർ. വിദ്യ എന്നിവർ സംസാരിച്ചു. മീസിൽസ് എന്നാൽ കൊച്ചി: കുട്ടികളിൽ ന്യുമോണിയ, തലച്ചോറിലെ അണുബാധ, കാഴ്ചക്കുറവ് എന്നിവക്ക് കാരണമാകാവുന്നതും മരണംവരെ സംഭവിക്കാവുന്നതും വളരെ എളുപ്പം പകരുന്നതുമായ രോഗമാണ് മീസിൽസ് അഥവാ അഞ്ചാംപനി. നിലവിൽ കുട്ടികൾക്ക് ഒമ്പതാം മാസത്തിലും ഒന്നരവയസ്സിലും പ്രതിരോധ കുത്തിവെപ്പ് നൽകിവരുന്നുണ്ട്. പൊതുേവ നിരുപദ്രവകാരിയായ രോഗമാണ് റുബെല്ല അഥവാ ജർമൻ മീസിൽസ്. എന്നാൽ, ഗർഭിണികളെ ബാധിച്ചാൽ കുഞ്ഞുങ്ങളിൽ കൺജനിറ്റൽ റുബെല്ല സിൻഡ്രം എന്ന രോഗം ഉണ്ടാകാൻ കാരണമാകുന്നു. ഗർഭസ്ഥശിശുവി​െൻറ മരണം, കുട്ടിക്ക് ഗുരുതര ജനനവൈകല്യങ്ങൾ, ഹൃദയസംബന്ധമായ തകരാർ, കേൾവിക്കുറവ്, കാഴ്ചക്കുറവ് തുടങ്ങിയവക്കോ ഇടയാക്കും. വാക്സിൻ സ്വീകരിക്കുന്ന വ്യക്തിക്ക് പ്രതിരോധശേഷി ലഭിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story