Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആശയപ്രചാരണം...

'ആശയപ്രചാരണം ഭരണഘടനാവകാശം'

text_fields
bookmark_border
ആലുവ: ഇന്ത്യന്‍ ഭരണഘടന എല്ലാ പൗരന്മാര്‍ക്കും അവര്‍ക്കിഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും ആശയപ്രചാരണം നടത്താനും വ്യവസ്‌ഥചെയ്തിട്ടുണ്ടെന്ന് ജസ്‌റ്റിസ് സി.കെ.അബ്‌ദുൽ റഹീം അഭിപ്രായപ്പെട്ടു. സംസ്‌ഥാന ന്യൂനപക്ഷ കമീഷന്‍ ആലുവയില്‍ നടത്തിയ ഏകദിന ജില്ലസെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ കമീഷന്‍ ചെയര്‍മാന്‍ പി.കെ.ഹനീഫ അധ്യക്ഷത വഹിച്ചു. 'ഇന്ത്യന്‍ ഭരണഘടനയും ന്യൂനപക്ഷ അവകാശങ്ങളും' വിഷയത്തില്‍ ആര്‍.നടരാജനും 'മഹല്ല് ശാക്തീകരണവും ന്യൂനപക്ഷ ക്ഷേമവും' വിഷയത്തില്‍ ഫ്രൈഡേ ക്ലബ് ഓര്‍ഗനൈസിങ് സെക്രട്ടറി പി.കെ.അബൂബക്കറും 'ന്യൂനപക്ഷ കമീഷന്‍ നിയമം എന്ത്, എന്തിന്' വിഷയത്തില്‍ കമീഷന്‍ ചെയര്‍മാന്‍ പി.കെ.ഹനീഫയും ക്ലാസെടുത്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ റേഞ്ച് പ്രസിഡൻറ് ജലീല്‍ ഫൈസി, കെ.എന്‍.എം വൈസ് പ്രസിഡൻറ് എച്ച്.ഇ.മുഹമ്മദ് ബാബുസേട്ട്, കേരള മുസ്ലിം ജമാഅത്ത് ജില്ല സെക്രട്ടറി ഹൈദ്രോസ്, ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡൻറ് എം.കെ.അബൂബക്കര്‍ ഫാറൂഖി, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ജില്ല വൈസ് പ്രസിഡൻറ് ഓണമ്പിള്ളി അബ്‌ദുസ്സലാം മൗലവി, മെക്ക ജനറല്‍ സെക്രട്ടറി എന്‍.കെ.അലി, മഹല്ല് ജമാഅത്ത് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി പി.കെ.എ.കരീം, എം.എസ്.എസ് ജില്ല സെക്രട്ടറി കെ.എം.സലിം, ജില്ല ജമാഅത്ത് കൗണ്‍സില്‍ അംഗം എം.എ.സുധീര്‍, ന്യൂനപക്ഷ കമീഷന്‍ അംഗങ്ങളായ ടി.വി.മുഹമ്മദ് ഫൈസല്‍, ബിന്ദു എം.തോമസ് എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ ടി.എം.സക്കീര്‍ ഹുസൈന്‍ സ്വാഗതവും കമീഷന്‍ മെംബര്‍ സെക്രട്ടറി എം.കെ.ബിന്ദു തങ്കച്ചി നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story