Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightശാഖ മന്ദിരോദ്ഘാടനം

ശാഖ മന്ദിരോദ്ഘാടനം

text_fields
bookmark_border
മൂവാറ്റുപുഴ: എസ്.എൻ.ഡി.പി യോഗം വാളകം ശാഖ മന്ദിരോദ്ഘാടനവും ഗുരു പഞ്ചലോഹ വിഗ്രഹ സമർപ്പണവും ഞായറാഴ്ച രാവിലെ 10ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിക്കും. വാളകം മാർസ്റ്റീഫൻ എച്ച്.എസ്.എസ് സ്കൂൾ ഗ്രൗണ്ടിലെ സമ്മേളനവും വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. എൽദോ എബ്രഹാം എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. മൂവാറ്റുപുഴ യൂനിയൻ പ്രസിഡൻറ് വി.കെ. നാരായണൻ അധ്യക്ഷത വഹിക്കും. ഫാ. വർഗീസ് കുറ്റിപ്പുഴയിൽ പ്രഭാഷണം നടത്തും. വെറ്ററിനറി അസോ. സംസ്ഥാന സമ്മേളനം മൂവാറ്റുപുഴ: വെറ്ററിനറി ഡോക്ടർമാർക്ക് നീതി നിഷേധിക്കുന്ന വിവാദ ഉത്തരവ് പിൻവലിക്കണമെന്ന് ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. പോസ്റ്റ് ഗ്രാേജ്വറ്റ് അലവൻസ്, റിസ്ക് അലവൻസ് എന്നിവപോലും വെറ്ററിനറി ഡോക്ടർമാർക്ക് ആവശ്യമിെല്ലന്ന സർക്കാർ നിലപാട് അംഗീകരിക്കാനാവില്ല. വെറ്ററിനറി മേഖലയിൽ റിസ്ക് അൽപംപോലുമില്ലെന്ന കണ്ടെത്തലും പരിഹാസ്യമാണ്. ഈ സാഹചര്യത്തിൽ ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കുകയും വിവാദ ഉത്തരവുകൾ പിൻവലിക്കുകയും ചെയ്യണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. പരിപാടികൾ ഇന്ന് മൂവാറ്റുപുഴ പുളിഞ്ചുവട് കവല: തണൽ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ യൂനിറ്റ് മന്ദിരത്തി​െൻറ ശിലാസ്ഥാപനവും പൊതുസമ്മേളനവും -വൈകു. 4.00 മൂവാറ്റുപുഴ ആവോലി ഈസ്റ്റ്: െറസിഡൻറ്സ് അസോസിയേഷൻ ഉദ്ഘാടനം -വൈകു. 3.00 മുളവൂർ സീതി ഗാർഡൻ ഓഡിറ്റോറിയം: പനക്കൽ കുടുംബ ട്രസ്റ്റ് കുടുംബ സംഗമം -രാവിലെ 9.00
Show Full Article
TAGS:LOCAL NEWS 
Next Story