Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅപകടാവസ്ഥയിലായ...

അപകടാവസ്ഥയിലായ വൈദ്യുതിലൈൻ അഴിച്ചുമാറ്റിയില്ല; ഭീതിയിൽ നാട്ടുകാർ

text_fields
bookmark_border
മൂവാറ്റുപുഴ: മരം വീണ് അപകടാവസ്ഥയിലായ വൈദ്യുതിലൈൻ അഴിച്ചുമാറ്റാത്തതിനെത്തുടർന്ന് ഭീതിയിൽ നാട്ടുകാർ. മൂവാറ്റുപുഴ-കാക്കനാട് റോഡിൽ വീട്ടൂർ തടി ഡിപ്പോക്ക് സമീപമാണ് 11 കെ.വി ലൈനിലേക്ക് മരം ഒടിഞ്ഞുവീണ് കിടക്കുന്നത്. കാൽനടക്കാരും നൂറുകണക്കിന് വാഹനങ്ങളും സഞ്ചരിക്കുന്ന റോഡി​െൻറ വശത്താണ് ലൈൻ പൊട്ടിവീഴാറായ അവസ്ഥയിലായത്. റോഡ് അതിര് പങ്കിടുന്ന വീട്ടൂർ വനത്തിലെ മരമാണ് രണ്ടുദിവസം മുമ്പ് ലൈനിലേക്ക് വീണത്. ഇതോടെ ലൈൻകമ്പികൾ തൂങ്ങിനിൽക്കുകയാണ്. ലൈൻ ഓഫ് ചെയ്ത് നീക്കി പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ രംഗത്ത് വെന്നങ്കിലും അധികൃതർ നടപടി എടുത്തില്ല. ഇതേതുടർന്ന് അഗ്നിശമനസേനയിൽ വിവരമറിയിച്ചു. ലൈൻ അഴിച്ചുനീക്കിയാലേ മരംവെട്ടൂവെന്ന നിലപാടിലാണ് അഗ്നിശമനസേന. എന്നാൽ, വൈദ്യുതി വകുപ്പ് ഇത് ചെവിക്കൊണ്ടില്ല. വൈദ്യുതി ചാർജ് ചെയ്യാത്ത ലൈനാണിതെന്ന നിലപാടിലാണ് വൈദ്യുതി വകുപ്പ് അധികൃതർ. ഭീതിയിലാണ് സമീപവാസികൾ ഇതുവഴി സഞ്ചരിക്കുന്നത്. ദുരന്തമുണ്ടാകാൻ കാത്തിരിക്കാതെ ലൈൻ നീക്കി പ്രശ്നം പരിഹരിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തുെണ്ടങ്കിലും പ്രശ്നപരിഹാരത്തിന് ഇനിയും കെ.എസ്.ഇ.ബി തയാറായിട്ടില്ല.
Show Full Article
TAGS:LOCAL NEWS 
Next Story