Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതെരുവുനായ് വന്ധ്യംകരണ...

തെരുവുനായ് വന്ധ്യംകരണ പദ്ധതിയുമായി മൂവാറ്റുപുഴ നഗരസഭ

text_fields
bookmark_border
മൂവാറ്റുപുഴ: തെരുവുനായ് ശല്യം പരിഹരിക്കുന്നതിന് മൂവാറ്റുപുഴ നഗരസഭ എ.ബി.സി പരിപാടി നടപ്പാക്കുന്നു. കുടുംബശ്രീ ജില്ല മിഷ‍​െൻറ സഹകരണത്തോടെയാണ് നഗരസഭ തെരുവുനായ്ക്കളുടെ വന്ധ്യംകരണ പദ്ധതിക്ക് തുടക്കമിടുന്നത്. തെരുവുനായ് ശല്യമോ നായ്ക്കൂട്ടത്തെ കണ്ടാലോ വിവരം നഗരസഭ ഓഫിസിൽ അറിയിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. മൂവാറ്റുപുഴയില്‍ ഡോണേഴ്‌സ് ഫോഴ്‌സിന് തുടക്കം മൂവാറ്റുപുഴ: റെഡ്‌ക്രോസ് മൂവാറ്റുപുഴ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രൂപവത്കരിച്ച ഡോണേഴ്‌സ് ഫോഴ്‌സിന് തുടക്കം. അപകടങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക, രക്തദാനവും അവയവദാനവും പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യത്തിലാണ് ഡോണേഴ്സ് ഫോഴ്സ് പ്രവർത്തിക്കുന്നത്. വാഴക്കുളം വിശ്വജ്യോതി എന്‍ജിനീയറിങ് കോളജിലെ ചടങ്ങ് മജീഷ്യന്‍ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം നിർവഹിച്ചു. താലൂക്ക് റെഡ്‌ക്രോസ് കമ്മിറ്റി പ്രസിഡൻറും ആർ.ഡി.ഒയുമായ എസ്. ഷാജഹാന്‍ അധ്യക്ഷത വഹിച്ചു. ബുദ്ധിമാന്ദ്യം, സെറിബ്രല്‍പാൾസി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി, ഓട്ടിസം തുടങ്ങിയ വൈകല്യങ്ങളുള്ളവര്‍ക്ക് മടേയ്ക്കല്‍ ചെറിയാന്‍ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ സൗജന്യമായി ഏര്‍പ്പെടുത്തിയ ഒരുലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പദ്ധതിയായ നിരാമയ പ്രോജക്ട് റെഡ്‌ക്രോസ് സംസ്ഥാന ചെയര്‍മാന്‍ വി.പി. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ആദ്യ അപേക്ഷ റെഡ്‌ക്രോസ് താലൂക്ക് ചെയര്‍മാന്‍ സി.വി. പോള്‍ ചാത്തംകണ്ടം ഏറ്റുവാങ്ങി. വര്‍ഷങ്ങളായി റെഡ്‌ക്രോസിനുവേണ്ടി രക്തദാനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ക്ലിൻറന്‍ സ്‌കറിയ, ജോ അലന്‍ ജിമ്മി, ക്ലീറ്റസ് സ്‌കറിയ, അല്‍ബര്‍ട്ട് കിരണ്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. 18ാം വയസ്സില്‍ ആദ്യമായി രക്തം കൊടുക്കുന്നവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റി​െൻറയും തിരിച്ചറിയൽ കാര്‍ഡി​െൻറയും പ്രകാശനവും ചടങ്ങില്‍ നടന്നു. വിശ്വജ്യോതി കോളജ് പ്രിന്‍സിപ്പല്‍ ഡോ. ജോസഫ് കുഞ്ഞുപോള്‍, കോളജ് ഡയറക്ടര്‍ ജോ ജോര്‍ജ് താനത്തുപറമ്പില്‍, റെഡ്‌ക്രോസ് താലൂക്ക് വൈസ് ചെയര്‍മാന്‍ ജിമ്മിജോസ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story