Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅധ്യാപകനെ ആവശ്യമുണ്ട്

അധ്യാപകനെ ആവശ്യമുണ്ട്

text_fields
bookmark_border
മൂവാറ്റുപുഴ: കടാതി സര്‍ക്കാര്‍ എല്‍.പി സ്‌കൂളില്‍ എല്‍.പി.എസ്.എയുടെ താല്‍ക്കാലിക ഒഴിവിലേക്ക് ആധ്യാപകനെ ആവശ്യമുണ്ട്. യോഗ്യരായ അധ്യാപകര്‍ 25ന് രാവിലെ 9.30ന് സ്‌കൂളില്‍ അഭിമുഖത്തിന് ഹാജരാകണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു. കാർഷിക അവാർഡിന് അപേക്ഷിക്കാം --മൂവാറ്റുപുഴ: കർഷക ദിനാചരണത്തോടനുബന്ധിച്ച് ഇൻഫാം നൽകുന്ന കാർഷിക അവാർഡിന് അപേക്ഷ ക്ഷണിച്ചു. കാർഷികവും അനുബന്ധവുമായ മേഖലകളിൽ ജോലിഭാരം ലഘൂകരിക്കുന്നതിന് ചെലവ് കുറഞ്ഞ മികച്ച കണ്ടുപിടിത്തങ്ങൾ നടത്തിയവർക്ക് സംസ്ഥാനതലത്തിൽ അവാർഡ് നൽകി ആദരിക്കും. തൊഴിൽദിനങ്ങൾ പരിമിതപ്പെടുത്തി ഉൽപാദനച്ചെലവ് കുറക്കുന്നതിന് ഉപയുക്തമായ കാർഷികോപകരണങ്ങൾ നിർമിച്ച് പ്രാവർത്തികമാക്കുന്നവർക്കുള്ള ഇൗ അവാർഡ് ജനുവരിയിൽ നൽകുമെന്ന് ഡയറക്ടർ ഫാ. ജോസ് മോനിപ്പിള്ളിൽ, കൺവീനർ ജോസ് എടപ്പാട്ട് എന്നിവർ അറിയിച്ചു. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 10,000-, 5000-, 3000 രൂപ വീതം അവാർഡും പ്രശംസപത്രവും നൽകും. അപേക്ഷ ഒക്ടോബർ 30നകം സമർപ്പിക്കണം. ഫോൺ: 9633876000. പരിസ്ഥിതി സെമിനാർ മൂവാറ്റുപുഴ: ആവോലി ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡില്‍ എലുവിച്ചിറകുന്ന് തുടര്‍വിദ്യാകേന്ദ്രത്തില്‍ പരിസ്ഥിതി സാക്ഷരത പരിപാടിയുടെ ഭാഗമായി ജലസ്രോതസ്സുകളുടെ സ്ഥിതിവിവര പഠന റിപ്പോര്‍ട്ട് പ്രകാശനവും പരിസ്ഥിതി സെമിനാറും സംഘടിപ്പിച്ചു. ആവോലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോര്‍ഡ് എന്‍. വര്‍ഗീസ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു. പഞ്ചായത്ത് സാക്ഷരത സമിതി അംഗം കെ.ജെ. ജോസഫ് സെമിനാറിന് നേതൃത്വം നല്‍കി. സാക്ഷരത പ്രേരക് സുനിത ജലാല്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story